കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ വാഹനത്തിന്റെ ടയർ യാത്രക്കിടയിൽ ഊരിത്തെറിച്ചു. നിയമസഭാ സമ്മേളനത്തിന് ശേഷം വെള്ളിയാഴ്ച രാത്രി കോതമംഗലത്ത് തിരിച്ചെത്തിയപ്പോഴായിരുന്നു സംഭവം.എം എൽ എ യെ വീട്ടിൽ വിട്ട ശേഷം സർവ്വീസ് സ്റ്റേഷനിലേക്ക് വാഹനം കൊണ്ട് പോകുന്നതിനിടയിൽ രാമല്ലൂരിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്.ഇടതു സൈഡിലെ പിൻ ചക്രമാണ് ഊരിത്തെറിച്ചത്. ഡ്രൈവർ മാത്രമാണ് ഈ സമയത്ത് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനത്തിന് വേഗത കുറവായതിനാലാണ് അപകടത്തിന്റെ തീവ്രത കുറഞ്ഞത്.
