Connect with us

Hi, what are you looking for?

NEWS

കോതമംഗലം താലൂക്ക് ആശുപത്രിയിൽ കിഫ്ബി വഴി 11 കോടി 15 ലക്ഷം രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കും : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിയമസഭയിൽ

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ കിഫ്ബി വഴി 11 കോടി 15 ലക്ഷം രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിയമസഭയിൽ വ്യക്തമാക്കി. ആന്റണി ജോൺ എം എൽ എ യുടെ നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ നിരവധിയായ ആദിവാസി സമൂഹമുൾപ്പെടെയുള്ള സാധാരണക്കാരായ നിരവധി രോഗികൾ നിത്യേന ആശ്രയിക്കുന്ന കോതമംഗലം താലൂക്ക് ആശുപത്രിയുടെ വികസനത്തിന് പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കണമെന്ന് എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി കിഫ്‌ബി വഴി നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പിലാക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു.

കോതമംഗലം താലൂക്ക് ആശുപത്രിയുടെ വികസന പദ്ധതികൾക്കായി (സിവിൽ ഇൻഫ്രാസ്ട്രക്ചർ ആന്റ് മെഡിക്കൽ ഉപകരണങ്ങൾ) 11 കോടി 15 ലക്ഷം രൂപയുടെ ഭരണാനുമതി നല്കിയിട്ടുണ്ട്.ഇതിന്റെ ഭാഗമായി പ്രസവാനന്തര വാർഡ്,ഒഫ്താൽമോളജി ഒ റ്റി വാർഡ്,വാർഡുകൾ എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ കിഫ്ബി വഴി നടപ്പിലാക്കും.പ്രസ്തുത പദ്ധതിയുടെ ധനാനുമതിക്കായി പ്രൊപ്പോസൽ കിഫ്ബിക്ക് സമർപ്പിച്ചിട്ടുണ്ട്.ധനാനുമതി ലഭിക്കുന്ന മുറയ്ക്ക് ടെണ്ടർ നടപടികൾ ഉൾപ്പെടെയുള്ളവ സ്വീകരിച്ച് പ്രവർത്തി ആരംഭിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആന്റണി ജോൺ എം എൽ എ യെ നിയമസഭയിൽ ആറിയിച്ചു.എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 2 കോടി 50 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ഡയാലിസിസ് സെന്റർ കം ക്യാഷ്വാലിറ്റി ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും, ഇതിന് പുറമെയാണ് കിഫ്ബി വഴി 11 കോടി 15 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ കിഫ്ബി വഴി താലൂക്ക് ആശുപത്രിയിൽ നടപ്പിലാക്കുന്നതെന്നും എം എൽ എ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : കേരള സ്കൂൾ കായികമേളയുടെ ഭാഗമായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഒളിമ്പിക്സ് മാതൃകയിലുള്ള സിമ്മിംഗ് പൂളിൽ നടക്കുന്ന നീന്തൽ-വാട്ടർ പോളോ മത്സരങ്ങൾ ആവേശകരമായി തുടരുന്നു. നാളെ വൈകുന്നേരം 3 മണിയോടുകൂടി...

NEWS

കോതമംഗലം : നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് എൻ എസ് എസ് യൂണിറ്റ് സഹപാഠിക്കായി നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറി. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ – എ പി ജെ അബ്ദുൾ കലാം...

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായി നിൽക്കുന്ന നീണ്ടപാറ,ചെമ്പൻകുഴി പ്രദേശങ്ങളിൽ 40 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ 105 പേർക്ക് പട്ടയങ്ങൾ സംസ്ഥാന തല പട്ടയ മേളയിൽ വച്ച് വിതരണം ചെയ്തു.കളമശേരി മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് നടന്ന സംസ്ഥാനതല പട്ടയ മേള വ്യവസായ,നിയമ വകുപ്പ്...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

error: Content is protected !!