കോതമംഗലം : വർദ്ധിച്ചുവരുന്ന മദ്യം മയക്കുമരുന്ന് ലഹരി വ്യാപനം, തൊഴിലില്ലായ്മ, കൃഷി ബഫർ സോൺ പ്രശ്നങ്ങൾ, ദളിത് ക്രൈസ്തവ പ്രശ്നങ്ങൾ, തീരദേശ മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ എന്നിവയ്ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ഇരുപതോളം ക്രൈസ്തവ സംഘടനകളുടെ കൂട്ടായ്മയായ UCF (യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം) കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന ലോങ്ങ് മാർച്ചിന് കോതമംഗലത്ത് സ്വീകരണം നൽകി. കോതമംഗലം രൂപത വികാരി ജനറൽ പെരിയ ബഹു. ഫാ. ഫ്രാൻസിസ് കീരംപാറ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ വികാരി ബഹു ഫാ തോമസ് ചെറുപറമ്പിൽ ലോങ്ങ് മാർച്ച് ക്യാപ്റ്റൻ അഡ്വക്കേറ്റ് ജസ്റ്റിൻ പള്ളിവാതുക്കലിനെ പൊന്നാടയണിച്ച് സ്വീകരിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു.
കോതമംഗലം രൂപത ഡിഎഫ്സി പ്രസിഡന്റ് ഡിഗോൾഡ്, എ കെ സി സി പ്രതിനിധി പ്രൊഫസർ ജോർജ് കുര്യാക്കോസ്, പിതൃവേദി പ്രസിഡന്റ് സോണി പമ്പയ്ക്കൽ, ജിജോ അറയ്ക്കൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കേരളം ഇന്ന് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഈ പൊതു വിഷയങ്ങൾ ഉയർത്തിക്കൊണ്ടുള്ള ഈ ലോങ്ങ് മാർച്ചിന് ആവേശജനകമായ സ്വീകരണമാണ് കേരളീയ പൊതുസമൂഹത്തിൽ നിന്ന് ലഭിക്കുന്നത്. നവംബർ 23 ആം തീയതി കാസർഗോഡ് നിന്ന് ആരംഭിച്ച മാർച്ച് ഡിസംബർ പത്താം തീയതി തിരുവനന്തപുരത്ത് സമാപിക്കുന്നതാണ്. രാഷ്ട്രീയ നേതൃത്വംവും ഭരണകർത്താക്കളും ഈ വിഷയങ്ങൾ കണക്കിലെടുക്കണമെന്നും ശാശ്വതമായ പരിഹാര മാർഗ്ഗങ്ങൾ രൂപപ്പെടുത്തണമെന്നും ക്യാപ്റ്റൻ അഡ്വക്കേറ്റ് ജസ്റ്റിൻ പള്ളിവാതുക്കൽ ആവശ്യപ്പെട്ടു.
കത്തീഡ്രൽ പള്ളി അസിസ്റ്റന്റ് വികാരി ഫാദർ സിറിൽ വള്ളോംകുന്നേൽ സ്വീകരണ സമ്മേളനത്തിന് നന്ദി അർപ്പിച്ചു.കോതമംഗലം ഇടവകയിലെ കൈക്കാരന്മാർ, പാരിഷ് കൗൺസിൽ അംഗങ്ങൾ, പിതൃവേദി, എ കെ സി സി, ഡി എഫ് സി, മാതൃവേദി, ഭാരവാഹികളും പ്രതിനിധികളും സ്വീകരണ യോഗത്തിൽ പങ്കുചേർന്നു.