കോതമംഗലം : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എല്ലാ പഞ്ചായത്തുകളിലെയും, മുനിസിപ്പാലിറ്റിയിലെയും കർഷകരുടെ കാർഷിക ഉൽപ്പന്നങ്ങൾ സംഭരിക്കുവാനും,ഗുണമേന്മയുള്ള നാടൻ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനുമായുള്ള സംഭരണ വിപണന കേന്ദ്രമായ ‘സമൃദ്ധി’ നെല്ലിമറ്റം പുല്ലുകുത്തിപ്പാറയിൽ പ്രവർത്തനം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ വിപണണിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സൈജൻ്റ് ചാക്കോ അദ്ധ്യക്ഷനായി.വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ജോമി തെക്കേക്കര സ്വാഗതം പറഞ്ഞു.കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി സിന്ധു പദ്ധതി വിശദീകരിച്ചു.
പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി സാജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിസമോൾ ഇസ്മായിൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിൻസിയ ബിജു,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി അംഗങ്ങളായ ജെയിംസ് കോറമ്പേൽ, സാലി ഐപ്പ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ നൗഷാദ് പി.എച്ച്, ബ്ലോക്ക് മെമ്പർ ഡയാന നോബി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സിബി മാത്യു, ടീനാ ടിനു, ഉഷാശിവൻ,ലതാ ഷാജി എന്നിവർ സംസാരിച്ചു. സമൃദ്ധി കമ്മിറ്റി പ്രസിഡൻ്റ് എം.കെ മഹിപാൽ നന്ദി അറിയിച്ചു. ബ്ലോക്കിലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥരും,സമൃദ്ധി കമ്മിറ്റി അംഗങ്ങളും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കാർഷിക വികസന സമിതി അംഗങ്ങൾ,പൊതു പ്രവർത്തകർ,അഗ്രോ സർവീസ് സെൻ്റർ പ്രവർത്തകർ, വിവിധ പഞ്ചായത്തിലെ കർഷകർ തുടങ്ങിയവർ പങ്കെടുത്തു. സംഭരണ വിപണന പ്രവർത്തനങ്ങൾ
എല്ലാ ദിവസവും നടക്കുന്നതാണ്. എല്ലാ വ്യാഴാഴ്ചയും 2 മണിക്ക് ലേലം മാർക്കറ്റും ഉണ്ടായിരിക്കുന്നതാണ്. ഉൽപ്പന്നങ്ങൾ നൽകുന്ന കർഷകർ അതാതു കൃഷിഭവൻ മുഖേനയോ വിപണിയിൽ നേരിട്ടോ അംഗത്വം എടുക്കേണ്ടതാണ്. എല്ലാ കർഷകരും ഉപഭോക്താക്കളും ഈ അവസരം വിനിയോഗിക്കണമെന്ന് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി.സിന്ധു അറിയിച്ചു.