കോതമംഗലം : സംസ്ഥാന സർക്കാർ നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാനതല തലത്തിൽ 29ന് സമൂഹ ജാഗ്രതാ ജ്യോതി തെളിയിക്കുന്നതിൻ്റെ ഭാഗമായി
നാഷണൽ സർവീസ് സ്കീം കോതമംഗലം ക്ലസ്റ്റർ ആഭിമുഖ്യത്തിൽ കോതമംഗലം ക്ലസ്റ്ററിലെ വിവിധ ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നും 200 ൽ പരം കുട്ടികൾ പങ്കെടുത്ത് സമൂഹ ജാഗ്രത ജ്യോതി തെളിയിച്ചു.
വൈകിട്ട് 5 മണിക്ക് കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻഡിലായിരുന്നു ചടങ്ങ്.
ഇതിനു മുന്നോടിയായി മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും സമ്മേളന സ്ഥലത്തേയ്ക്ക് ലഹരി വിരുദ്ധ റാലി നടന്നു. പ്രിൻസിപ്പാൾ ഫാ.പൗലോസ് റാലി ഫ്ലാഗ്ഗ് ഓഫ് ചെയ്തു.തുടർന്ന് നടന്ന
പൊതുസമ്മേളനത്തിൽ സമൂഹ ജാഗ്രതാ ജ്യോതി തെളിയിച്ചു കൊണ്ട് ആൻ്റണി ജോൺ എം എൽ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മുൻസിപ്പൽ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നൗഷാദ് കെ.എ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജി.തോമസ് ആശംസകൾ അർപ്പിച്ചു.
പ്രിൻസിപ്പാൾ സി.ജെസ്സി പി.ആർ,
എൻ എസ് എസ് പി എ സി അംഗം മനോജ് റ്റി.ബെഞ്ചമിൻ, സെൻ്റ്. അഗസ്റ്റിൻസ് പിടിഎ പ്രസിഡൻ്റ് സോണി മാത്യു ,വൈസ് പ്രസിഡൻ്റ് ബിജു വർഗ്ഗീസ്,പ്രോഗ്രാം ഓഫീസർമാർ എന്നിവർ നേതൃത്വം നൽകി. വളണ്ടിയർമാർ കലാവിരുന്നുകൾ അവതരിപ്പിച്ചു.തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. എം എൽ എ ആൻ്റണി ജോൺ തെളിയിച്ചതിരിയിൽ നിന്നും വളണ്ടിയർമാർ സമൂഹ ജാഗ്രതാ ജ്യോതി തെളിയിച്ചു.