കോതമംഗലം : മദ്യം – മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ “ലഹരിക്കെതിരെ മനുഷ്യമതിൽ ” എന്ന പ്രോഗ്രാം കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ കോഴിപ്പിള്ളി മുതൽ നഗരസഭ ഓഫീസ് പരിസരം വരെ മനുഷ്യമതിൽ തീർത്തു.നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളും,കൗൺസിലർമാരും, പൊതു ജനങ്ങളും,വ്യാപാര വ്യവസായി പ്രതിനിധികളും, അധ്യാപകരും, നഗരസഭാ ഉദ്യോഗസ്ഥരും മനുഷ്യമതിലിൽ പങ്കാളികളായി.ലഹരി വിരുദ്ധ സമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപ് ലഹരി വിരുദ്ധ സന്ദേശം നൽകി.
നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,പ്രതിപക്ഷ നേതാവ് എ ജി ജോർജ്,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രമ്യ വിനോദ്,ബിൻസി തങ്കച്ചൻ,സിജോ വർഗീസ്,കൗൺസിലർമാരായ മിനി ബെന്നി,അഡ്വക്കേറ്റ് ജോസ് വർഗീസ്,സിബി സ്കറിയ,എൽദോസ് പോൾ,ലിസി പോൾ,സിന്ധു ജിജോ,റോസിലി ഷിബു,പി ആർ ഉണ്ണികൃഷ്ണൻ,നോബ് മാത്യു,ഭാനുമതി ടീച്ചർ,വിദ്യാ പ്രസന്നൻ,നിഷ ഡേവിസ്,റിന്‍സ് റോയ്,അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ്,പ്രവീണ ഹരീഷ്,സൈനുമോൾ രാജേഷ്,അഡ്വക്കേറ്റ് സിജു എബ്രഹാം,ഷമീർ പനക്കൽ,ബബിത മത്തായി,ഷിനു കെ എ,ജൂബി പ്രതീഷ്,വത്സ മാത്യു,ഏലിയാമ്മ ജോർജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി തോമസ് സ്വാഗതവും നഗരസഭ സെക്രട്ടറി അൻസൽ ഐസക് നന്ദിയും രേഖപ്പെടുത്തി.ആന്റി നർക്കോട്ടിക് ക്ലബ്ബ് അംഗങ്ങളായ അൽഫോൻസാ റെജി,അർച്ചന എം നമ്പ്യാർ എന്നിവർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.