കോതമംഗലം : കോതമംഗലം നഗരത്തിലെ കുരൂർ തോടിന് സമീപത്തെ ഫ്യൂവൽ സ്റ്റേഷനിൽ നിന്ന് ഗ്യാസ് നിറച്ചശേഷം സ്റ്റാര്‍ട്ട് ചെയ്ത ഓംനി വാനിന് പമ്പില്‍വച്ച് തീ പിടിച്ചു. വണ്ടിയുടെ അടിയിൽ തീ ആളി പടരുംമുമ്പേ വാന്‍ പുറത്തേക്ക് തള്ളിനീക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. റോഡിലെത്തിച്ച വാന്‍ പിന്നീട് കത്തിനശിച്ചു. സബ് സ്റ്റേഷൻ പടിയിലുള്ള രാജുവിൻറെയാണ് വാൻ. ഗ്യാസ് നിറച്ചശേഷം സ്റ്റാർട്ട് ചെയ്തപ്പോളുണ്ടായ സ്പാർക്ക് മൂലമാകാം വാഹനത്തിന് തീപിച്ചതെന്ന് അനുമാനിക്കുന്നു. തത്സമയം അവിടെയുണ്ടായിരുന്നവരുടെ ഇടപെടൽ മൂലമാണ് വൻ അപകടം ഒഴിവായത്. കുരൂർ പാലത്തിന് സമീപത്തേക്ക് തള്ളി നീക്കിയിട്ട വാൻ കത്തിയമരുകയായിരുന്നു. കോതമംഗലം അഗ്നിശമന സേനയെത്തി തീയണച്ചു.