Connect with us

Hi, what are you looking for?

NEWS

മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും തടയുന്നതിനു നടപടി സ്വീകരിച്ച സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്ത നടപടി അപലപനീയമാണെന്ന് ഐഎൻടിയുസി

കോതമംഗലം: കോതമംഗലം കേന്ദ്രീകരിച്ച് വ്യാപകമായ മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും തടയുന്നതിനു നടപടി സ്വീകരിച്ച കോതമംഗലം സബ് ഇൻസ്പെക്ടർ മാഹിൻ സലീമിനെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടി അപലപനീയമാണെന്ന് ഐഎൻടിയുസി
കോതമംഗലം നിയോജകമണ്ഡലം പ്രവർത്തക യോഗം.
കോതമംഗലത്തെ കലാലയങ്ങൾ പരിസരങ്ങളും ചില
റസ്റ്റോറന്റ്കൾ ജ്യൂസ് പാർലറുകൾ ഉൾപ്പെടെ സ്വകാര്യ സ്ഥാപനങ്ങൾ മറയാക്കിയും മയക്ക്
മരുന്ന് വിൽപ്പന സജീവമാണെന്ന്
നിരവധി പരാതികൾ ഉയർന്നിരുന്നു.
മികച്ച പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ
സർക്കാർ അവാർഡ് നേടിയ
കോതമംഗലം എസ് ഐ വിഷയത്തിൽ ജാഗ്രതയോടെ
ഇടപെടുകയും ഇതുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഈ നീക്കത്തെ ഭരണപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പ്രതിരോധിക്കുകയും പോലീസിന്റെ കൃത്യനിർവഹണം തടസ്സപെടുത്തപ്പെടുത്തുകയും ചെയ്യുകയാണ് ഉണ്ടായത്…
വിഷയത്തിൽ ഇടപെട്ട ഉദ്യോഗസ്ഥന്
സസ്പെൻന്റ് ചെയ്ത തീരുമാനം പിൻവലിച്ച്
ജോലിയിൽ തിരികെ പ്രവേശിപ്പിക്കണമെന്ന്
യോഗം ആവശ്യപ്പെട്ടു.

ഐ എൻ ടി യുസി റീജണൽ പ്രസിഡന്റ് അഡ്വക്കേറ്റ്
അബു മൊയ്തീൻ അധ്യക്ഷത വഹിച്ച യോഗം
ജില്ലാ പ്രസിഡന്റ് കെ കെ ഇബ്രാഹിം കുട്ടി
ഉദ്ഘാടനം ചെയ്തു.
നേതാക്കളായ ഏലിയാസ് കാരിപ്ര, ബാബുസാനി,  തർവാഹ കുട്ടി, ജിജി സാജു, റോയ് കെ പോൾ, സീതി മുഹമ്മദ്‌, കെ സി മാത്യു, പിസി ജോർജ്, സി ജെ എൽദോസ്, ജെയിംസ് കോരമ്പേൽ, ഷജില ജിയാസ്,
ബഷീർ ചിറങര , ബേസിൽ തന്നിക്കോട്ട്, ശശി കുഞ്ഞുമോൻ, വിൽ‌സൺ തോമസ്,  സുരേഷ് ആലപ്പാട്ട്തുടങ്ങിയവർ ഉൾപ്പെടെ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം : പതിറ്റാണ്ടുകളായി കൈവശമുള്ള ഭൂമിക്ക് രേഖയില്ല എന്ന കാരണത്താൽ ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസം പകർന്നുകൊണ്ട് “എല്ലാ ഭൂമിക്കും രേഖ” എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി സംസ്ഥാന സർക്കാർ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി...

NEWS

കോതമംഗലം : നേര്യമംഗലം നിള കലാസാംസ്കാരിക സംഘടനയുടെ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനവും കുടുംബസംഗമവും നടന്നു. നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. പ്രസിഡന്റ് അഡ്വ. എം യു...

NEWS

കോതമംഗലം: വൈദ്യുതിയിലും – പെട്രോളിലും പ്രവർത്തിക്കാൻ കഴിയുന്ന ഹൈബ്രിഡ് ഓട്ടോറിക്ഷയുമായി എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ. കോളേജിലെ അവസാന വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ആണ് തങ്ങളുടെ കോഴ്സ് പ്രോജക്ടിന്റെ...

NEWS

കോതമംഗലം : വടാട്ടുപാറ അരീക്കാസിറ്റിയിൽ വളർത്തു നായ്ക്കളെ അജ്ഞാത ജീവി കൊലപ്പെടുത്തിയ സാഹചര്യത്തിൽ പ്രദേശത്ത് അടിയന്തര മായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുവാൻ തീരുമാനം.  വട്ടക്കുന്നേൽ വീട്ടിൽ കുഞ്ഞാപ്പുവിന്റെ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന വളർത്തു നായയെയാണ്...

NEWS

കോതമംഗലം : ഒൻപത് വർഷകാലത്തിനുള്ളിൽ എടുത്ത് പറയാൻ ഒരു വികസന പദ്ധതിയും നടപ്പിലാക്കാത്ത കോതമംഗലം എംഎൽഎ ആൻ്റണി ജോണിന് ആ സ്ഥാനത്ത് തുടരാൻ അർഹത ഇല്ലെന്ന് കെ .പി .സി .സി .വാക്താവ്...

NEWS

കോതമംഗലം: കോതമംഗലം ബ്ലോക്കില്‍ കഴിഞ്ഞ ദിവസമുണ്ടായ വേനല്‍ മഴയിലും കൊടുങ്കാറ്റിലും 50 ലക്ഷം രൂപയുടെ കൃഷി നാശമുണ്ടായതായി പ്രാഥമിക കണക്ക്. വിവിധ പഞ്ചായത്തുകളില്‍നിന്നും നഗരസഭയില്‍നിന്നും ലഭിച്ച പ്രാഥമികമായ വിവരമനുസരിച്ച് 5000 കുലച്ച ഏത്തവാഴകളും...

NEWS

കോതമംഗലം : കോതമംഗലം നിയോജകമണ്ഡലത്തിലെ കഴിഞ്ഞ ഒൻപതു വർഷക്കാലത്തെ വികസന നേട്ടങ്ങളെയും, ക്ഷേമ പ്രവർത്തനങ്ങളെയും ഇകഴ്ത്തി കാണിക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങളെ ജനങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളയുമെന്ന് ആന്റണി ജോൺ എം എൽ...

NEWS

കോതമംഗലം: അഴിമതിയിൽ മുങ്ങി കുളിച്ച് നിൽക്കുന്ന പിണറായി വിജയൻ സർക്കാർ രാജിവെക്കണമെന്ന് ഡോ. മാത്യു കുഴൽനാടൻ എംഎൽഎ, യുഡിഎഫ് വാരപ്പെട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നുദിവസമായി നടത്തി വന്ന വാഹന പ്രചരണയാത്രയുടെയും രാപകൽ...

NEWS

കോതമംഗലം: കോതമംഗലം താലൂക്കില്‍ ഒന്നരമാസത്തിനിടെ കാട്ടാന ആക്രമണത്തില്‍നിന്ന് ഭയന്ന് ഓടവേ കുഴഞ്ഞു വീണ് മരിച്ചത് രണ്ടുപേര്‍. പിണവൂര്‍കുടിയില്‍ കൃഷിയിടത്തിലെത്തിയ കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെ ചക്കനാനിക്കില്‍ സി.എം. പ്രകാശ് (61) ആണ് ഇന്നലെ പുലര്‍ച്ചെ...

NEWS

കോതമംഗലം : വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥ കുടിവെള്ളം പാഴവുന്നു. നെല്ലിക്കുഴി പഞ്ചായത്തിലെ ചിറപ്പടി ഹാപ്പി നഗറിൽ ഒരാഴ്ചയായി ജല വിഭവ വകുപ്പിൻ്റെ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. കേരള വാട്ടർ...

NEWS

കോതമംഗലം:  കാട്ടാനയെ കണ്ട് ഭയന്നോടിയ കർഷകൻ കുഴഞ്ഞ് വീണ് മരിച്ചു; ചക്കനാനിക്കൽ സിഎം പ്രകാശാണ് മരിച്ചത്. കോതമം​ഗലം കുട്ടമ്പുഴ പിണവൂർകുടി ആദിവാസി കോളനിയിലാണ് സംഭവം. ഇന്ന് പുലർച്ചെ 2 മണിയോടെ വീടിന് സമീപം...

ACCIDENT

കോതമംഗലം: ദേശീയ പാതയില്‍ നെല്ലിമറ്റം മില്ലുംപടിയില്‍ കാറും ലോറിയുമായി കൂട്ടിയിടിച്ച ഓട്ടോറിക്ഷ തകര്‍ന്നു. ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരായ രണ്ട് കുട്ടികള്‍ക്കും പരിക്കേറ്റു. ഓട്ടോയില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്‌നിരക്ഷാസേന എത്തിയാണ് രക്ഷപ്പെടുത്തിയത്. ഓട്ടോഡ്രൈവര്‍ ഷിഹാബുദീന്‍,...

error: Content is protected !!