കോതമംഗലം :- നെല്ലിക്കുഴിയിൽ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ സ്മാർട്ട് ആകുന്നു – വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ക്യൂ ആർ കോഡ് പതിച്ചു തുടങ്ങി.പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ആദ്യ ഘട്ടത്തിൽ ഇന്ദിരഗാന്ധി കോളേജിലെ എൻ എസ് എസ് വോളന്റിയേഴ്സിന്റെ സഹകരണത്തോട് കൂടി മൂന്നാം വാര്‍ഡിലെ എല്ലാ വീടുകളിലും,വ്യാപാര സ്ഥാപനങ്ങളിലും ക്യൂ ആര്‍ കോഡ് പതിച്ച് വിവര ശേഖരണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളിൽ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളുടെയും, ഇന്ധിരാഗാന്ധി കോളേജിലെ എന്‍ എസ് എസ് വോളന്റിയേഴ്സിന്റെയും സഹകരണത്തോടെ പഞ്ചായത്തിലെ മറ്റു വാര്‍ഡുകളിലും ക്യൂ ആര്‍ കോഡ് പതിച്ച് വിവര ശേഖരണം പൂര്‍ത്തിയാക്കും.
പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ശോഭ വിനയന്‍ സ്വാഗതം പറഞ്ഞു.സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ എന്‍ ബി ജമാല്‍,എം എം അലി,മൃദുല ജനാര്‍ദ്ദനന്‍,ജില്ലാ പഞ്ചായത്ത് മെമ്പര്‍ റഷീദ സലീം,വാര്‍ഡ് മെമ്പര്‍മാരായ കെ കെ നാസർ,ബീന ബാലചന്ദ്രന്‍,സീന എല്‍ദോ,സെക്രട്ടറി സി ജെ സാബു,അസിസ്റ്റന്റ് സെക്രട്ടറി ഇ എം അസീസ്,വി ഇ ഓ മാരായ രമ്യ കെ പി,ജിതിന്‍,ഇന്ധിരാഗാന്ധി കോളേജിലെ എൻ എസ് എസ് വോളന്റിയേഴ്സ് തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.