കോതമംഗലം: ആൻറണി ജോൺ MLA യുടെ അരുത് വൈകരുത് പദ്ധതിയുടെ ഭാഗമായി കോതമംഗലം ചെറിയപള്ളിയിലെ കന്നിപ്പെരുന്നാൾ സമ്പൂർണ്ണ ഗ്രീൻ പ്രോട്ടോക്കോളിൽ നടത്തുന്നതിൻ്റെ ഉത്ഘാടനം നടനും സംവിധായകനുമായ സോഹൻ സിനുലാൽ നിർവ്വഹിച്ചു.
പെരുന്നാൾ ദിനങ്ങളിൽ പള്ളിയും പരിസരവും പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോളിലായിരിക്കും പ്രവർത്തിക്കുക. കോതമംഗലം നഗരസഭ, ഹരിത കേരളാ മിഷൻ, ശുചിത്വമിഷൻ, എംബിറ്റ്സ് എൻജിനീയറിംഗ് കോളേജ് Nടട ടീം, നഗരസഭയിലേയും നെല്ലിക്കുഴി, വാരപ്പെട്ടി പഞ്ചായത്തുകളിലേയും ഹരിത കർമ്മ സേനാംഗങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
1-ാം തീയതി മുതൽ പെരുന്നാൾ തീരും വരെ സന്നദ്ധസേനാംഗങ്ങൾ കർമ്മരംഗത്ത് ഉണ്ടാകും. ഹരിത പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ നേരിടേണ്ടി വരും. മുനിസിപ്പൽ ആരോഗ്യ വിഭാഗത്തിൻ്റെയും പോലീസ് സേനയുടെയും പ്രത്യേക നിരീക്ഷണവും ഉണ്ടായിരിക്കും.
ആൻ്റണി ജോൺ MLA അദ്ധ്യക്ഷനായ ഉത്ഘാടന സമ്മേളനത്തിൽ പള്ളി വികാരി ഫാ.ജോസ് പരുത്തു വയലിൽ സ്വാഗതം പറഞ്ഞു. AG ജോർജ്ജ്, KA നൗഷാദ്, തഹസീൽദാർ റെയിച്ചൽ കെ വറുഗീസ്, ഐവി രാജീവ്, ബെന്നി ആർട്ട് ലൈൻ, സേവി ഇലഞ്ഞിക്കൽ, എൽദോസ് ചേലാട്ട് എന്നിവർ പ്രസംഗിച്ചു. അഡ്വ. ബേബി ചുണ്ടാട്ട് നന്ദി പറഞ്ഞു.