കോതമംഗലം : കോതമംഗലം സെന്റ് ജോൺസ് മിഷൻ ധ്യാന കേന്ദ്രം നിർധന കുടുംബമായ ഊന്നുകൽ പാലപ്രയിൽ അനു ഷിനോക്ക് പണി പൂർത്തീകരിച്ച് നൽകിയ വീടിന്റെ താക്കോൽ കൈമാറി.ധ്യാന കേന്ദ്രത്തിൽ വച്ച് ആന്റണി ജോൺ എം എൽ എ താക്കോൽ അനു ഷിനോക്ക് കൈമാറി.ചടങ്ങിൽ മിഷൻ പ്രസിഡന്റ് റവ. ഫാദർ മാത്യൂസ് കുഴിവേലിപുറത്ത് അധ്യക്ഷത വഹിച്ചു.റവ. ഫാദർ പൗലോസ് പുതിയാമഠം,റവ. ഫാദർ വർഗീസ് മൈക്കുളങ്ങര,റവ. ഫാദർ മാത്യൂസ് ഇരളിൽ,ഡയറക്ടർ ബ്രദർ ജോണി തോളിലി,സെക്രട്ടറി പി വി ജോയി,ബ്രദർ ജോയി പറമ്പിൽ,സിസ്റ്റർ സുസന്ന,എം എസ് ബെന്നി എന്നിവർ സന്നിഹിതരായിരുന്നു.ചടങ്ങിൽ വച്ച് ചെറുവട്ടൂർ അനു മനോഹരന് തയ്യൽ മെഷീൻ വിതരണം നടത്തി.കൂടാതെ നിർദ്ധന രോഗികൾക്ക് ചികിത്സ സഹായം നൽകി.
