Connect with us

Hi, what are you looking for?

EDITORS CHOICE

വരച്ച് വരച്ച് രാഹുലിന്റെ ഹൃദയവും കവർന്ന് നവീൻ

കൊച്ചി : വരച്ച് വരച്ച് ആ വരയിലൂടെ അപൂർവ ഭാഗ്യം ലഭിച്ച ആത്മസന്തോഷത്തിലാണ് കോട്ടയം സ്വദേശിയായ നവീൻ ചെറിയാൻ അബ്രഹാം . കോൺഗ്രസിന്റെ ദേശീയ നേതാവ് രാഹുൽ ഗാന്ധിയെ വരച്ച് അദ്ദേഹത്തെ നേരിട്ട് കണ്ട് കയ്യൊപ്പ് ചാർത്താനുള്ള അവസരം ലഭിച്ച സന്തോഷത്തിലാണ് നവീൻ എന്ന ചിത്രകാരൻ.കഴിഞ്ഞ ദിവസം ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ആലപ്പുഴ ഹരിപ്പാട് വച്ചാണ് വരയിൽ ഇന്ദ്രജാലം തീർക്കുന്ന നവീൻ എന്ന 24കാരന് രാഹുൽ ഗാന്ധിയെ നേരിട്ട് കണ്ട് താൻ വരച്ച രാഹുലിന്റെ മുഖ ചിത്രം കാണിക്കാനുള്ള അവസരം ലഭിച്ചത്. തന്റെ ബന്ധുവായ ഫിൽസൺ മാത്യു വഴി ആന്റോ ആന്റണി എം. പി, ഷാഫി പറമ്പിൽ എം എൽ എ എന്നിവർ മുഖാന്തിരമാണ് നവിൻന് താൻ വരച്ച രാഹുൽ ചിത്രം അദ്ദേഹത്തെ കാണിക്കാനുള്ള അവസരം ഒരുങ്ങിയത്.കേരള പോലീസിന് പുറമെ നിറ തോക്കുമായി 8 ഓളം വരുന്ന കേന്ദ്ര സേന സുരക്ഷ ഒരുക്കുന്ന രാഹുലിന്റെ അടുത്ത് ചേർന്ന് നിന്ന് തന്റെ ചെറിയ വരയിലൂടെ അദ്ദേഹത്തിന്റെ മനസ് കവർന്നെടുക്കുവാൻ സാധിച്ചത് വളരെ വലിയ ഭാഗ്യമായി കാണുന്നുവെന്ന് നവീൻ പറഞ്ഞു.

ഒക്യൂപ്പേഷണൽ തെറാപ്പിസ്റ്റായ നവീൻ വരയെ കൂടെ കൂട്ടിയിട്ട് 5 വർഷമേ ആയിട്ടുള്ളു. സ്കൂൾ വിദ്യാഭ്യാസ കാലത്തൊന്നും വരയുടെ ലോകത്തേക്ക് എത്തിപെടാതിരുന്ന ഈ ചെറുപ്പക്കാരൻ ഇപ്പോൾ വരയുടെയും, നിറങ്ങളുടെയും ലോകത്താണ്. കോട്ടയം പാമ്പാടി ക്രോസ്സ് റോഡ്സ് ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസവും, മണർകാട് സെന്റ് മേരീസ്‌ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പ്ലസ് ടു പഠനവും പൂർത്തിയാക്കി മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷനിൽ തെറാപ്പി കോഴ്സ് പടിക്കുന്നതിനിടത്തിലാണ് യാതൃശ്ചികമായി വരയിലേക്ക് വഴുതി വീണത്. പഠനാവശ്യത്തിനായി റെക്കോർഡ് ബുക്കിൽ ചിത്രം വരച്ചപ്പോൾ അത്‌ കണ്ട് അധ്യാപകരും, സഹപാഠികളും അഭിനന്ദിച്ചു. അങ്ങനെയാണ് ചിത്രങ്ങളെയും, നിറങ്ങളെയും കൂട്ട് പിടിക്കാൻ തീരുമാനിച്ചത്. സ്വന്തം ചിത്രവും, മെക്കാനിക്കൽ എൻജിനിയർ ആയ ജേഷ്ഠൻ നിധിൻന്റെ ചിത്രവും വരച്ചു വിജയിച്ചതോടെ ആത്മവിശ്വാസം ഇരട്ടിച്ചു.

നിരവധി പ്രമുഖ വ്യക്തിത്വങ്ങളെയാണ് ഈ അഞ്ച് വർഷത്തിനിടയിൽ നവീൻ തന്റെ ക്യാൻവാസിൽ പകർത്തിയത്. അതിൽ മലയാളത്തിന്റെ നടന വിസ്മയം മോഹൻലാൽ മുതൽ യുവ താരങ്ങളായ നിവിൻ പോളിയും, ടോവിനോ തോമസും, ആസിഫ് അലിയും വരെ ഉൾപെടും. വിശ്വ പുരുഷൻ ഡോ ശശി തരൂർ, മുൻ മുഖ്യ മന്ത്രി മാരായ വി എസ് അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി, യാക്കോബായ സഭയുടെ ശ്രേഷ്ഠ കത്തോലിക്കാ ബസേലിയസ് തോമസ് പ്രഥമൻ ബാവ ഇതിനു പുറമെ ഏറ്റവും അവസാനമായി ദേശീയ നേതാവ് രാഹുൽ ഗാന്ധിയെ വരെ വരച്ചു അദ്ദേഹത്തെയും ജന മനസുകളെയും അതിശയിപ്പിച്ചിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ .താൻ വരയ്ക്കുന്ന ചിത്രങ്ങൾ അവർക്ക് നേരിട്ട് സമ്മാനിക്കുന്നതോടൊപ്പം ആ പ്രമുഖ വ്യക്തികളുടെ കയ്യൊപ്പും വാങ്ങിയാണ് നവീൻ മടങ്ങുന്നത്. ഇത്തരത്തിൽ കയ്യൊപ്പ് ചാർത്തിയ 17 ൽ പരം ചിത്രങ്ങൾ തന്റെ കോട്ടയം പാമ്പാടിയിലെ നെൽമല വീട്ടിൽ നിധിപോലെ സൂക്ഷിച്ചിരിക്കുകയാണ് നവീൻ .

ഗ്രാഫൈറ്റ് പെൻസിലും, ചാർകോൾ പെൻസിലും ഉപയോഗിച്ചാണ് ജീവൻ തുടിക്കുന്ന ഈ മിഴിവാർന്ന ചിത്രങ്ങൾ നവീൻ ഒരുക്കുന്നത്. കോട്ടയം, പാമ്പാടി നാലുവയലിൽ നെൽമല എബ്രഹാം ഈപ്പന്റെയും, റിനി അബ്രഹാമിന്റെയും രണ്ട് ആണ്മക്കളിൽ ഇളയായളാണ് വർണ്ണലോകത്തെ ഈ പുത്തൻ താരോദയം.കൊച്ചി ആസ്റ്റർ മെഡി സിറ്റിയിൽ ഒക്യൂ പ്പേഷണൽ തെറാപ്പിസ്റ്റായി ജോലിനോക്കിയിരുന്ന നവീൻ ഇംഗ്ലണ്ടിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പിലാണ്.

ചിത്രം : നവീൻ താൻ വരച്ച രാഹുൽ ഗാന്ധിയുടെ ചിത്രവുമായി അദ്ദേഹത്തിന്റ സമീപം.

You May Also Like

NEWS

കോതമംഗലം: മികച്ച മാധ്യമ റിപ്പോർട്ടർക്ക് തിരുവനന്തപുരം സാഹിത്യ കലാ സാംസ്‌കാരിക വേദി ഏർപ്പെടുത്തിയ പി. എൻ. പണിക്കർ സ്മാരക മാധ്യമശ്രീ പുരസ്കാരം പത്ര പ്രവർത്തകനും ,കോതമംഗലം എം. എ. കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ...

NEWS

കോതമംഗലം : തിരുവനന്തപുരം സാഹിത്യ കലാ സാംസ്‌കാരിക വേദിയുടെ മികച്ച മാധ്യമ റിപ്പോർട്ടർക്കുള്ള പി. എൻ. പണിക്കർ സ്മാരക മാധ്യമശ്രീ പുരസ്കാരം ഏബിൾ. സി. അലക്സിന്.കലാ സാംസ്‌കാരിക സാഹിത്യ ജീവകാരുണ്യ മേഖലയിലെ നിരവധി...

EDITORS CHOICE

കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി പൂവുകൾ കൊണ്ട് 25 അടി വലിപ്പമുള്ള അദ്ദേഹത്തിന്റെ പുഷ്‌പ്പ ചിത്രം നിര്‍മിച്ചിരിക്കുകയാണ് പ്രശസ്ത ശിൽപ്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ....

EDITORS CHOICE

കോതമംഗലം :പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ഡോ. ഡയാന ആൻ ഐസക്.തന്റെ നാലാം വയസിൽ മനസ്സിൽ മുളപൊട്ടിയ ആഗ്രഹ ത്തിന്റെ പൂർത്തികരണംകൂടിയാണ്...

EDITORS CHOICE

കൊച്ചി :മലയാളത്തിൻ്റെ കവി കുഞ്ഞുണ്ണി മാഷിന്റെ മണൽ ശില്പമൊരുക്കി പ്രശസ്ത ശിൽപ്പി ഡാവിഞ്ചി സുരേഷ്. തൃശൂർ കഴിമ്പ്രം ബീച്ച് സ്വപ്നതീരത്താണ് കുഞ്ഞുണ്ണി മാഷിന്റെ ശില്പം ഒരുക്കിയിരിക്കുന്നത്.കഴിമ്പ്രം ബീച്ച് ഫെസ്റ്റിന് മുന്നോടിയായി നടന്ന സാഹിത്യസദസ്സില്‍...

NEWS

ഇടുക്കി : സഞ്ചാരികളുടെ മനം മയക്കും പ്രകൃതി ഭംഗി. കൂട്ടിന് തണുപ്പും കോടമഞ്ഞും.. പിന്നെ വരയാടുകളും. മൂന്നാർ, ഇരവികുളം ദേശിയോദ്യനം സന്ദർശിക്കുന്നവർക്ക് കാഴ്ച്ചയുടെ നവ്യമായ അനുഭവമാണ് ഇവിടം സമ്മാനിക്കുന്നത്. ഇടയ്ക്കിടെ വീശിയടിക്കുന്ന കോടയും,...

AGRICULTURE

കോതമംഗലം :മട്ടുപാവിലെ പഴ വർഗ കൃഷിയിലൂടെ പുതു ചരിത്രം രചിക്കുകയാണ് പോത്താനിക്കാട് സ്വദേശി എബ്രഹാം. ഇദ്ദേഹത്തിന്റെ വീടിന്റെ ടെറസിന് മുകളിലാകെ പഴ വർഗങ്ങൾ കൃഷി ചെയ്തിരിക്കുകയാണ്.മുറ്റം നിറയെ ആകട്ടെ കൊനൂർ പക്ഷികളുടെ വൻ...

EDITORS CHOICE

കോതമംഗലം : യാത്രയ്ക്കിടെ കുഴഞ്ഞു വീണയാളെ ആശുപത്രിയിൽ എത്തിച്ച് കോതമംഗലം കെ.എസ്.ആർ.ടി.സി. ജീവനക്കാർ മാതൃകയായി. കോതമംഗലം ഡിപ്പോയുടെ അഭിമാന സർവീസ് ആയ തിരുവനന്തപുരം സൂപ്പർ എക്സ്പ്രസ്സ് ബസിൽ തിരുവല്ലയിൽ വച്ച് ബസ്സിൽ കുഴഞ്ഞുവീണ...

AGRICULTURE

കോതമംഗലം : കോട്ടപ്പടിയിൽ ഇന്തോനേഷ്യൻ പഴമായ “മട്ടോവ” മരം നിറഞ്ഞു കായ്ച്ചു മനം നിറച്ചു. കോട്ടപ്പടിയിലെ കുര്യന്റെ കൃഷിയിടത്തിൽ നിരവധി ഫലവൃക്ഷങ്ങളാണ് വളരുന്നത്, അവയിൽ നിന്നെല്ലാം വ്യത്യസ്തമായി വീടിന് മുൻപിൽ കായ്ച്ചു നിൽക്കുകയാണ്...

EDITORS CHOICE

കോതമംഗലം : വിവാഹ ജീവിതത്തിൽ മാതാ പിതാക്കളുടെയും പിതാവിന്റെ സഹോദരിയുടെയും പാത പിൻതുടർന്ന് ചിപ്പി മാതൃകയായി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങി ചിപ്പിയും വരനായ സുധീഷും ഒന്നായ വേളയിൽ “മനസു നന്നാവട്ടെ മതമേതെങ്കിലുമാവട്ടെ,...

EDITORS CHOICE

കോതമംഗലം : ശാന്തിയുടെയും സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും സന്ദേശം പകർന്നുകൊണ്ട് വീണ്ടുമൊരു ക്രിസ്‌മസ് കൂടി വന്നെത്തി. ഒത്തുചേരലിൻ്റെയും പങ്കുവയ്ക്കലിൻ്റെയും കൂടിയുള്ളതാണ് ക്രിസ്‌മസ് ദിനങ്ങൾ. ഓരോരുത്തരും അവരുടേതായ രീതിയിലാണ് ക്രിസ്‌മസ് ആഘോഷിക്കുന്നത്. സാധാരണ വിശ്വാസികൾ നക്ഷത്രങ്ങളും...

EDITORS CHOICE

കോതമംഗലം : കോതമംഗലത്തിൻ്റെ ടൂറിസം മേഖലയ്ക്ക് വൻ വികസന സാധ്യത തുറക്കുന്ന നേര്യമംഗലം ബോട്ട് ജെട്ടി യാഥാർഥ്യത്തിലേക്ക്. ജെട്ടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. ആന്റണി ജോൺ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും...

error: Content is protected !!