കോതമംഗലം : കോട്ടപ്പടി കുടിവെള്ള പദ്ധതി 4.5 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തിയായി.നിർമ്മാണ പ്രവർത്തികൾ ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.പദ്ധതിയുടെ ഭാഗമായി നിലവിലുള്ള പ്ലാവിൻ ചുവട് ഭൂതല ജലസംഭരണിയുടെ പ്രധാന വിതരണ കുഴലിൽ നിന്നും 150 എം എം വ്യാസമുള്ള ഡി ഐ പൈപ്പ് പുല്ലുവഴിച്ചാൽ വരെ സ്ഥാപിച്ച് അവിടെ പുതിയതായി മുപ്പതിനായിരം ലിറ്ററിന്റെ സമ്പ് കം പമ്പ് ഹൗസ് സ്ഥാപിക്കും.അതോടൊപ്പം പുല്ലുവഴിച്ചാലിൽ അൻപതിനായിരം ലിറ്റർ ഭൂതല ടാങ്കും സ്ഥാപിക്കും.
പദ്ധതിയുടെ ഭാഗമായി കോട്ടപ്പടിയിൽ ഒരു ലക്ഷം ലിറ്ററിന്റെ പുതിയ ഓ എച്ച് ടാങ്കും,പ്ലാമുടിയിൽ നിലവിലുളള ബൂസ്റ്റർ പമ്പ്ഹൗസിനു പകരം പുതിയ പമ്പ് ഹൗസ് സ്ഥാപിച്ചുമാണ് പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതിയുടെ ഭാഗമായി പുതുതായി 7 കിലോമീറ്റർ ദൂരത്തിൽ പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ച് 2548 കണക്ഷൻ ലഭ്യമാക്കും.ഇതോടെ കോട്ടപ്പടി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും വാട്ടർ കണക്ഷൻ ലഭ്യമാകുമെന്നും നിർമ്മാണ പ്രവർത്തികൾ ഉടൻ ആരംഭിക്കുമെന്നും എം എൽ എ പറഞ്ഞു.