കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിൽ കുടുംബശ്രീ എ ഡി എസ് വാർഷികം ആഘോഷിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ചടങ്ങിൽ റ്റി എം മീതിയൻ ചാരിറ്റബിൾ സൊസൈറ്റിയുടെ വിദ്യാഭ്യാസ അവാർഡ് വിതരണവും തൊഴിലുറപ്പ് തൊഴിലാളികളെ ആദരിക്കലും സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലീം,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭാ വിനയൻ,പഞ്ചായത്ത് മെമ്പർമാരായ എം എം അലി,എൻ ബി ജമാൽ,മൃദുല ജനാർദ്ദനൻ,പഞ്ചായത്ത് സെക്രട്ടറി സാബു സി ജെ,അസിസ്റ്റന്റ് സെക്രട്ടറി അസീസ് ഇ എം,സി ഡി എസ് ചെയർപേഴ്സൺ ഐഷ അലി എന്നിവർ പങ്കെടുത്തു.വാർഡ് മെമ്പർ റ്റി എം അബ്ദുൾ അസീസ് സ്വാഗതവും സി ഡി എസ് അംഗം മല്ലിക കെ എ കൃതജ്ഞതയും പറഞ്ഞു.
