Connect with us

Hi, what are you looking for?

NEWS

കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള മുനിസിപ്പൽ തല കർഷക ചന്ത ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.

കോതമംഗലം : കോതമംഗലത്ത് ഓണ വിപണികൾ ആരംഭിച്ചു.പന്ത്രണ്ട് വിപണികളാണ് ഈ ഓണത്തിന് പ്രവർത്തനമാരംഭിച്ചത്.മുനിസിപ്പാലിറ്റിയിൽ ചെറിയ പള്ളിത്താഴത്തു നടത്തുന്ന ഓണ വിപണിയുടെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.വൈസ് ചെയർ പേഴ്സൺ സിന്ധു ഗണേശൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാനത്തൊട്ടാകെ 2010 ഓണ വിപണികളാണ് ഈ വർഷത്തെ ഓണത്തിനായി ഒരുങ്ങിയത്.കർഷകരുടെ ഉൽപ്പന്നങ്ങൾ പത്തു ശതമാനം വില അധികം നൽകിയാണ് സംഭരിക്കുന്നത്.കൂടാതെ ഹോർട്ടികോർപ്പു വഴിയുള്ള പച്ചക്കറികളും,വട്ടവടയിലെ ശീതകാല പച്ചക്കറികളും എത്തിച്ചിട്ടുണ്ട്.

പൊതു ജനങ്ങൾക്ക് മിതമായ വിലയിൽ ഓണക്കാലത്ത് ഉൽപ്പന്നങ്ങൾ ലഭ്യമാകുന്ന ഈ സംവിധാനം കർഷകരും ഉപഭോക്താക്കളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എം എൽ എ അറിയിച്ചു.ചടങ്ങിൽ കൃഷി ഫീൽഡ് ഓഫീസർ ഇ പി സാജു സ്വാഗതം പറഞ്ഞു.കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി പി സിന്ധു പദ്ധതി വിശദീകരിച്ചു.വാർഡ് കൗൺസിലർമാരായ അഡ്വ.ജോസ് വർഗീസ്,ഭാനുമതി രാജു,ഷിബു കുര്യാക്കോസ്,മാർ ബേസിൽ സ്ക്കൂൾ എൻ എസ് എസ് കോ – ഓഡിനേറ്റർ ലിറ്റി മത്തായി,കൃഷി ഉദ്യോഗസ്ഥരായ സുനിൽ എം എസ്,രഞ്ജിത് തോമസ്,ദീപ്തി കെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ (KSSPU) പിണ്ടിമന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓഫീസിന്റെ ഉദ്ഘാടനവും കുടുംബ സംഗമവും നടന്നു. മുത്തംകുഴി എസ് എൻ ഡി പി ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച...

NEWS

കോതമംഗലം : കോതമംഗലം നഗരസഭയിലെ വികസന സദസ് കോതമംഗലം സെൻ്റ് തോമസ് ഹാളിൽ വച്ച് നടന്നു.വികസന സദസ്സിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർമാൻ ടോമി അബ്രഹാം...

NEWS

കോതമംഗലം:ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്ത് 2.34 കോടി രൂപ ചെലവഴിച്ച് കെ എസ് ആർ ടി സി ബസ്റ്റാൻഡിൽ നിർമ്മിച്ച ആധുനീക ബസ് ടെർമിനൽ( ഹരിത ടെർമിനൽ )ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്...

NEWS

കോതമംഗലം :കീരംപാറ – ഭൂതത്താൻകെട്ട് റോഡ് നവീകരണം പ്രദേശത്തെ ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. റോഡ് നവീകരണ പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച്...

NEWS

കോതമംഗലം: നവീകരണം പൂർത്തിയാക്കിയ ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒമ്പത് വർഷക്കാലം പശ്ചാത്തല വികസന രംഗത്ത് കോതമംഗലം നിയോജക മണ്ഡലത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത് എന്ന് പൊതുമരാമത്ത് വകുപ്പ്...

NEWS

കോതമംഗലം :എറണാകുളം റവന്യൂ ജില്ലാ കായിക മേള സമാപിച്ചു. സമാപന സമ്മേളന ഉദ്ഘടനവും സമ്മാന ദാനവും ആന്റണി ജോൺ എം. എൽ. എ. നിർവഹിച്ചു. കോതമംഗലം നഗരസഭ ചെയർമാൻ കെ. കെ. ടോമി...

NEWS

  കോതമംഗലം:പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ രാജീവ് ഗാന്ധി നഗറിലെ 5 കുടുംബങ്ങൾക്ക് പട്ടയത്തിനുള്ള നടപടിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 27-06-2025 -ലെ പ്രകൃതിക്ഷോഭത്തിൽ രാജീവ് ഗാന്ധി നഗറിലെ ഒരു...

NEWS

കോതമംഗലം: ആന്റണി ജോൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പണികഴിപ്പിച്ച അത്യാധുനികKSRTC ബസ് ടെർമിനലിന്റെ ഹരിതവൽക്കരണവുമായി ബന്ധപ്പെട്ട് കോതമംഗലം ടൗൺ യുപി സ്കൂൾ നടത്തിയ പരിപാടിയിൽ സർക്കാരിന്റെയും കെഎസ്ആർടിസിയുടെയും ആദരവ് കോതമംഗലം എംഎൽഎ...

NEWS

കോതമംഗലം : കാർഷിക വികസന കർഷക ക്ഷേമവകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയുമായി ചേർന്ന് കൂൺ കൃഷി വ്യാപിപ്പിക്കുന്നതിനും കർഷകർക്ക് അധിക വരുമാനം പ്രദാനം ചെയ്യുന്നതിനുമായി കോതമംഗലം നിയോജക മണ്ഡലത്തിൽ കൂൺഗ്രാമം...

NEWS

കോതമംഗലം : കോതമംഗലത്ത് പുതുതായി നിർമ്മിച്ച ആധുനിക കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച വൈകിട്ട് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ ആണ് ഉദ്ഘാടനം നിർവഹിച്ചത്.ഹൈറേഞ്ചിന്റെ കവാടമായ...

NEWS

കോതമംഗലം: നഗരമധ്യത്തിൽ കോളേജ് റോഡിൽ പോസ്റ്റ്‌ ഓഫീസ് ജംഗ്ഷനു സമീപം കുരൂർ തോടിനു കുറുകെ നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ ശിലാ സ്ഥാപനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ജോസ് കോളേജ്...

NEWS

കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത്‌ 1.20 കോടി രൂപ ചിലവഴിച്ച് നേര്യമംഗലം ജില്ലാ കൃഷിതോട്ടത്തിൽ നിർമിച്ച റെസ്റ്റോറന്റ് മന്ദിരം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു കാർഷിക മേഖലയുടെയും...

error: Content is protected !!