കുട്ടമ്പുഴ: ഉരുളന്തണ്ണി മാമലക്കണ്ടം റോഡിൽ ആട്ടിക്കളം(കൂട്ടിക്കുളം പാലം)പാലം അപകടാവസ്ഥയിൽ. കനത്ത മഴയെ തുടർന്ന് ഉണ്ടായ മലവെള്ളപാച്ചിലിലാണ് റോഡ് തകർന്നത്. കുട്ടമ്പുഴ , കീരംപാറ സ്കൂളുകളിലെ ബസുകളും , ഒരു സ്വകാര്യ ബസും സർവീസ് പോകുന്ന ഈ വഴിയിൽ ഒരു ദുരന്തം എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന നിലയിലാണ്. അവധി ദിവസങ്ങളിലും മറ്റും മാമലക്കണ്ടം, മൂന്നാർ എന്നിവടങ്ങളിലേക്ക് ധാരാളം വിനോദ സഞ്ചാരികളാണ് ഈ വഴി സഞ്ചാരത്തിനായി ഉപയോഗിക്കുന്നത്. കൂടതെ നിരവധി KSRTC വിനോദ സഞ്ചാര ബസ്സ് ഈ വഴിയേ പോകുന്നുണ്ട്.
2018,19 ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഈ പാലത്തിന്റെ ഒരു ഭാഗം തകർന്നിരുന്നു. താൽക്കാലികമായി കല്ലും മണ്ണും ഇട്ടു ശെരിയാക്കിയത് അല്ലാതെ പുതിയ പാലം നിർമ്മിക്കാൻ അധികാരികൾ ശ്രമിച്ചട്ടില്ല. കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം ജനതക്ക് പഞ്ചായത്ത് ആവശ്യങ്ങൾക്കും, പ്രാഥമിക ആശുപത്രി സൗകര്യങ്ങളും പാലം തകർന്നതോടെ ഇല്ലാതാകുന്ന അവസ്ഥയിലാണ്. രണ്ട് ആദിവാസി ഊരുകൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഉടനടി പുതിയ പാലം പണിയമെന്ന് ആവശ്യം വർഷങ്ങളായി നാട്ടുകാർ ആവശ്യപ്പെടുന്നതാണ്.