കോതമംഗലം :: കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ ഉറിയംപെട്ടി,പിണവൂര്‍ക്കുടി,വെള്ളാരാകുത്ത്,വാരിയം,തലവച്ചപാറ കോളനികളിലെ 48 കുടുംബങ്ങള്‍ക്ക് ഉള്ള വനാവകാശ രേഖകൾ വിതരണം ചെയ്തു.48 കുടുംബങ്ങൾക്കായി 101 ഏക്കർ ഭൂമിയുടെ വനാവകാശ രേഖയാണ് കൈമാറിയത്.കുട്ടമ്പുഴ ട്രൈബൽ ഷെൽറ്ററിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എം എൽ എ വനാവകാശ രേഖകൾ കൈമാറി.പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി മോഹനൻ,ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ കെ ഗോപി,ജെയിംസ് കോറമ്പേൽ,വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ സിബി കെ എ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ഇ സി റോയി,ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ മിനി മനോഹരൻ,പഞ്ചായത്ത് മെമ്പർമാരായ ഗോപി ബദറൻ, ഡെയ്സി ജോയി,സൽമ പരീത്,ശ്രീജ ബിജു,ബിനീഷ് നാരായണൻ,സംസ്ഥാന പട്ടികവർഗ്ഗ ഉപദേശക സമിതി അംഗം ഇന്ദിരക്കുട്ടി രാജു എന്നിവർ സന്നിഹിതരായിരുന്നു.ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ അനിൽ ഭാസ്കർ സ്വാഗതവും ഇടമലയാർ റ്റി ഇ ഓ രാജീവ് പി കൃതജ്ഞതയും പറഞ്ഞു.
