കോതമംഗലം : മാമലക്കണ്ടം കേന്ദ്രമാക്കി പുതിയതായി രൂപീകരിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ള മാമലക്കണ്ടം സെൻട്രൽ ക്ഷീരോല്പാദക സഹകരണ സംഘം ലിമിറ്റഡ് നമ്പർ ഇ 347(ഡി)Apcos ന്റെ പ്രവർത്തന ഉദ്ഘാടനം സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. പ്രസിഡന്റ് സജീവ് എം എൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എറണാകുളം ഡെപ്യൂട്ടി ഡയറക്ടർ ബിന്ദു മോഹൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി, ഇ ആർ സി എം പി യു ഡയറക്ടർ പോൾ മാത്യു,ഇ ആർ സി എം പി യു ഡയറക്ടർ ലിസി സേവ്യർ,ഡി ഇ ഓ കോതമംഗലം ഇൻ ചാർജ് സുജിത്ത്, വാർഡ് മെമ്പർമാരായ ശ്രീജ ബിജു,സൽമ പരീത്,മാമലക്കണ്ടം എസ് സി ബി പ്രസിഡന്റ് കെ പി ഗോപിനാഥ്,പഴമ്പിള്ളിച്ചാൽ സംഘം പ്രസിഡന്റ് പി എൻ കുഞ്ഞുമോൻ,മാമലക്കണ്ടം എൽ ഐ സാജു പി കെ,ഭരണസമിതി അംഗം ജോർജ്ജ് എം ഓ എന്നിവർ സംസാരിച്ചു.
