നേര്യമംഗലം: നേര്യമംഗലം നീണ്ടപാറ റോഡിൽ നീണ്ട പാറ കത്തോലിക്ക പള്ളിക്ക് സമീപത്ത് മണ്ണിടിഞ്ഞ് വലിയ ഗർത്തം രൂപപ്പെട്ട സംഭവത്തിൽ കൂടുതൽ പഠനത്തിന് ശുപാർശ ചെയ്തുകൊണ്ട് കളക്ടർക്ക് റിപ്പോർട്ട് കൈമാറും. തിങ്കളാഴ്ച രാവിലെയോട് കൂടിയാണ് നേര്യമംഗലം നീണ്ടപാറ റോഡിൽ കത്തോലിക്ക പള്ളിക്ക് സമീപം മണ്ണിടിയുകയും വലിയ ഗർത്തം രൂപപ്പെടുകയും ചെയ്തിട്ടുള്ളത്. രൂപപ്പെട്ട വലിയ ഗർത്തത്തിലൂടെ വെള്ളം കുത്തിയൊഴുകി 250 മീറ്ററോളം അകലെയുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിന് സമീപമായിട്ടാണ വെള്ളം പുറത്തേക്ക് ഒഴുകുന്നത്. ഈ പ്രദേശത്ത് വലിയ അപകട സാധ്യത ഉണ്ടെന്ന് വിലയിരുത്തി കൊണ്ട് ആന്റണി ജോൺ എംഎൽഎയുടെ ആവശ്യപ്രകാരമാണ് വിദഗ്ധ സംഘം പരിശോധനയ്ക്ക് എത്തിയത്. പ്രദേശത്ത് എത്തിയ വിദഗ്ധസംഘം പ്രദേശത്തെ സ്ഥിതിഗതികൾ നേരിൽകണ്ട് വിലയിരുത്തി.
ജില്ലാ ജിയോളജിസ്റ്റ് പ്രിയ മോഹൻ ,ജില്ല സോയിൽ കൺസർവേഷൻ ഓഫീസ ർ മഞ്ജു നായർ , തഹസിൽദാർമാരായ K M നാസർ, ജെസ്സി അഗസ്റ്റിൽ (ഇൻ ചാർജ് ), ശാലിനി എസ് കുറുപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. ആന്റണി ജോൺ എംഎൽഎ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജന്റ് ചാക്കോ, സി.പി.ഐ എം ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എം കണ്ണൻ, കെ ഇ ജോയ് എന്നിവരും സന്നിഹിതരായിരുന്നു. ഈ പ്രശ്നത്തെ സംബന്ധിച്ച് അടിയന്തരമായി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുവാൻ വിദഗ്ധ സംഘത്തോട് നിർദ്ദേശിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.