കുട്ടമ്പുഴ : ഉരുളന്‍തണ്ണിയില്‍ വനത്തിനുള്ളില്‍ വച്ച് മരച്ചില്ല തലയില്‍ വീണ് കാവനാക്കുടി പൗലോസ് (65) മരണമടഞ്ഞു. ഇന്നലെ ഉച്ചക്ക് മേയാൻ വിട്ട കന്നുകാലികളെ തിരികെ കൊണ്ടുവരുവാൻ വനത്തിലേക്ക് പോയ പൗലോസ് തിരിച്ചു വരാതായതിനെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. നാട്ടുകാരും ബന്ധുക്കളും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ ഇന്ന് രാവിലെയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കാറ്റിലും മഴയിലും മരച്ചില്ല ഒടിഞ്ഞു തലയിൽ വീണതാകാം എന്ന് അനുമാനിക്കുന്നു. കുട്ടമ്പുഴ പോലീസ് സ്ഥലത്തെത്തി പ്രാഥമിക നിയമ നടപടികൾ കൈക്കൊള്ളുകയും മൃതുദേഹം കോതമംഗലം താലൂക്ക് ആശുപതിയിലേക്ക് മാറ്റുകയും ചെയ്തു.
