കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്ത് പിണവൂർക്കുടി ആനന്ദൻകുടിയിൽ തയ്യിൽ യൂണിറ്റ് ആരംഭിച്ചു. മൊണ്ടേലെസ് കമ്പനിയുടെ സി എസ് ആർ ഫണ്ട് ഉപയോഗിച്ചു കൊണ്ടാണ് പദ്ധതി തുടങ്ങിയിട്ടുള്ളത്. 37 തയ്യൽ മെഷീനും 2 കട്ടിംഗ് മെഷീനും അടങ്ങുന്ന യൂണിറ്റ് ആണ് ഇവിടെ പ്രവർത്തനം ആരംഭിച്ചത്.പ്രദേശത്തെ സ്ത്രീകൾക്ക് സൗജന്യമായിട്ടാണ് തയ്യൽ മെഷീനുകളും കട്ടിംഗ് മെഷീനുകളും നൽകിയത്.തയ്യൽ യൂണിറ്റിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.പഞ്ചായത്ത് മെമ്പർ ബിനീഷ് നാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി ആശംസകൾ അർപ്പിച്ച് സംസാരിച്ചു.മൊണ്ടേലെസ് സീനിയർ ടെക്നിക്കൽ എക്സിക്യൂട്ടീവ് കെ ജയകുമാർ സ്വാഗതവും ആനന്ദൻകുടി ഊരു മൂപ്പൻ കെ കെ ശ്രീധരൻ കരിപ്പുകാട്ടിൽ കൃതജ്ഞതയും പറഞ്ഞു.


























































