കോതമംഗലം : ബഫർ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും രാഷ്ട്രീയപാർട്ടികളുടെയും കർഷക വഞ്ചനക്കെതിരെ കത്തോലിക്കാ കോൺഗ്രസ് കോതമംഗലം ഫൊറോന സമിതി സമര രംഗത്തിറങ്ങും.ഈ വിഷയത്തിൽ കർഷകരെ വിഡ്ഢികൾ ആക്കി കൊണ്ടുള്ള നിലപാടാണ് തുടരുന്നത്.പ്രശ്നം പരിഹരിക്കുന്നതിനു വേണ്ടി ആത്മാർത്ഥമായ പരിശ്രമം ആരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.കർഷകർക്ക് കൂച്ചുവിലങ്ങിടുന്ന തീരുമാനങ്ങൾ സർക്കാർ കൈക്കൊള്ളുകയും അതിനെ മറികടക്കാൻ എന്ന പേരിൽ നിയമസഭയിൽ പ്രമേയം പാസ്സാക്കുകയും ചെയ്യുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള രാഷ്ട്രീയ നാടകം മാത്രമാണ്.ബഫർ സോൺ ഒരു കിലോമീറ്റർ എന്ന 2019 ലെ മന്ത്രിസഭാ തീരുമാനവും അതിനെ തുടർന്നുള്ള വനം വകുപ്പിന്റെ ഉത്തരവുകളും റദ്ദ് ചെയ്യാൻ സർക്കാർ തയ്യാറാകണം.ഈ വിഷയത്തിൽ രാഷ്ട്രീയ ഭേദമന്യേ കർഷകരുടെ കണ്ണുനീർ ഒപ്പുവാൻ എല്ലാവരും തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ആരംഭിക്കുവാൻ പോകുന്ന സമരത്തിന് മുന്നോടിയായി പ്രതിനിധി സമ്മേളനം നടത്തി.
സർക്കാരിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും കർഷക വിരുദ്ധ നിലപാടുകളിൽ കത്തിച്ച മെഴുകുതിരിയുമായി പ്രവർത്തകർ പ്രതിഷേധിച്ചു. കത്തോലിക്ക കോൺഗ്രസ് കോതമംഗലം ഫൊറോന പ്രസിഡന്റ് സണ്ണി കടൂത്താഴെ അധ്യക്ഷത വഹിച്ചു.. രൂപത ഡയറക്ടർ ഫാ. തോമസ് ചെറുപറമ്പിൽ ഉത്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ഷൈജു ഇഞ്ചക്കൽ, ഫൊറോനാ ഡയറക്ടർ ഫാ.ജിയോ തടിക്കാട്ട്,രൂപത പ്രസിഡന്റ് ജോസ് പുതിയേടം ,ട്രഷറർ ജിജി പുളിക്കൽ,ഫാ. ഔസപ്പച്ചൻ നെടുമ്പുറം, രൂപത ട്രഷറർ ജോയി പോൾ പീച്ചാട്ട്, ഫാ. ഇമ്മാനുവൽ കുന്നംകുളത്തിൽ,ആന്റണി പാലക്കുഴ എന്നിവർ പ്രസംഗിച്ചു.
ബേബിച്ചൻ നിധീരിക്കൽ, പ്രൊഫ. ജോർജ് കുര്യാക്കോസ്,,ബിജു വെട്ടിക്കുഴ,പയസ്സ് തെക്കേകുന്നേൽ, ജോർജ് അമ്പാട്ട്,പയസ് ഓലിയപ്പുറം, സീന മുണ്ടക്കൽ, തോമസ് മലേക്കൂടികുടി,ജോർജ് മാങ്ങാട്ട്, ബെന്നി പാലക്കുഴ ജോൺസൺ പീച്ചാട്ട്, എന്നിവർ നേതൃത്വം നൽകി.