കോതമംഗലം : പൈങ്ങോട്ടൂർ ഗ്രാമീണ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിർവഹിച്ചു. സംഘത്തിന്റെ ഭരണസമിതി അംഗം ശ്രീ എ. എ അൻഷാദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ, സംഘം പ്രസിഡന്റ് ശ്രീ എ.വി.സുരേഷ് അധ്യക്ഷത വഹിച്ചു. മുവാറ്റുപുഴ MLA ശ്രീ മാത്യു കുഴൽനാടൻ ആദ്യ നിക്ഷേപം സ്വീകരിച്ച ചടങ്ങിൽ പൈങ്ങോട്ടൂർ മേഖലയിലെ മികച്ച കർഷകനെയും മികച്ച കർഷകയേയും മികച്ച യുവ സംരംഭകനെയും ആദരിച്ചു.

ഉദ്ഘാടന യോഗത്തിൽ കോതമംഗലം എംഎൽഎ ശ്രീ ആന്റണി ജോൺ, സിപിഐ(എം) ഏരിയ സെക്രട്ടറി ശ്രീ ഷാജി മുഹമ്മദ്, പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സീമ സിബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി അനീസ് ഫ്രാൻസിസ് തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. സംഘം ഹോണററി സെക്രട്ടറി നോബിൾ ജോൺ നന്ദി പ്രകാശിപ്പിച്ചു.



























































