കോതമംഗലം : എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ അനുവദിച്ച് നിർമ്മിച്ച ഭൂതത്താൻകെട്ട് – വേട്ടാമ്പാറ ഡീവിയേഷൻ റോഡിൻ്റെ ഉദ്ഘാടനം വേട്ടമ്പാറ പീലി കയറ്റം ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയേൽ,പഞ്ചായത്ത് മെമ്പർമാരായ സിജി ആന്റണി,സിബി പോൾ,മേരി പീറ്റർ,ബേസിൽ എൽദോസ്,വിൽസൺ ജോൺ,ലത ഷാജി,അരുൺ കെ കെ,കുമാരി റ്റി കെ,എസ് എം അലിയാർ,ലാലി ജോയി,ജിൻസ് മാത്യൂ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൻമാരായ പി എം മുഹമ്മദാലി,ബിജു പി നായർ,സജീവ് നാരായണൻ,സി എസ് ആന്റണി,പ്രദേശവാസികൾ എന്നിവർ സന്നിഹിതരായിരുന്നു.
ഭൂതത്താൻകെട്ട് ടൂറിസം മാപ്പിൽ ഇടം പിടിച്ചപ്പോൾ പാണിയേലി മുതൽ പെരുമ്പാവൂർ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ നിന്നുള സഞ്ചാരികൾക്ക് കോട്ടപ്പടി,പിണ്ടിമന പഞ്ചായത്തുകളിലൂടെ സഞ്ചരിച്ച് പെരിയാറിൻ്റെ സൗന്ദര്യ ഭംഗിയാസ്വദിച്ച് ബോട്ടുയാത്രയുൾപ്പടെയുള്ള വിനോദങ്ങളിൽ ഏർപ്പെട്ട് മടങ്ങാൻ കഴിയുന്ന എളുപ്പ മാർഗ്ഗമാണ് ഈ റോഡ് എന്ന് ചടങ്ങിൽ എം എൽ എ പറഞ്ഞു.