Connect with us

Hi, what are you looking for?

NEWS

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സന്തോഷിന്റെ കുടുംബത്തിന് ധനസഹായം കൈമാറി; കൂടാതെ താൽക്കാലിക ജോലിയും.

കുട്ടമ്പുഴ : പിണവൂർകുടിയിൽ ആദിവാസി യുവാവായ സന്തോഷിനെ കഴിഞ്ഞ ഞായറാഴ്ചയാണ് കാട്ടാന ചവിട്ടി കൊന്നത്. കുളിക്കാനായി തോട്ടിലേക്ക് പോയ സന്തോഷിനെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിൽ ചെളിയില്‍ പൂണ്ടു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണപ്പെട്ട സന്തോഷിന്റെ (45) കുടുബത്തിന് അടിയന്തര ധനസഹായമായി മൂന്നാർ ഫോറെസ്റ്റ് ഡിവിഷൻ അനുവദിച്ച ഒരു ലക്ഷം രൂപ നേര്യമംഗലം റേഞ്ച് ഫോറെസ്റ്റ് ഓഫീസർ സുനിൽ ലാലിന്റെ സാന്നിധ്യത്തിൽ കുട്ടമ്പുഴ പഞ്ചായത്ത് മെമ്പർ ബിനേഷ് നാരായണൻ കൈമാറി. കുടുംബ അംഗങ്ങളുടെ സാന്നിധ്യത്തിൽ സന്തോഷിന്റെ മകൻ സന്ദീപിനാണ് തുക കൈമാറിയത്. കൂടാതെ മരണപ്പെട്ട സന്തോഷിന്റെ മകന് വനം വകുപ്പിൽ വാച്ചർ ആയി താൽക്കാലിക ജോലി നൽകുവാനും തീരുമാനം എടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.

കുട്ടമ്പുഴ പഞ്ചായത്തിലെ വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ നാല് കിലോമീറ്റർ ദൂരത്തിൽ ഹാങ്ങിങ് സോളാർ ഫെൻസിങ്, 13 കിലോമീറ്റർ ദൂരത്തിൽ ട്രെഞ്ച് നിർമ്മിക്കുവാനുള്ള നടപടികൾ എടുത്തിലുള്ളതാണെന്നും , കൂടാതെ ഈ മേഖലയിലെ ജനങ്ങളെ ഉൾപ്പെടുത്തി കാട്ടാനകളുടെ നീക്കം അറിയുവാനായി ഏർലി വാണിംഗ് സിസ്റ്റം ( വാട്ട്ആപ്പ് ) കൂട്ടായ്മ രൂപീകരിച്ചതായും വനം വകുപ്പ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

 

You May Also Like

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

CHUTTUVATTOM

കുട്ടമ്പുഴ : ഉരുളൻതണ്ണിയിലെ വളരെ പ്രായമേറിയവർക്ക് 3 പേർക്ക് പട്ടയം കിട്ടാകനി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒന്നാം പാറ ഭാഗത്ത് 54 വർഷം മുൻപ് താമസം തുടങ്ങിയതും BPL ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതും...

NEWS

കോതമംഗലം :- കനത്ത മഴയിൽ റോഡ് തകർന്നതിനാൽ രോഗിയായ വീട്ടമ്മയെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്; കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി ഊരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തുടർച്ചയായ കനത്ത...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...

NEWS

കോതമംഗലം :- മാമലക്കണ്ടത്ത് പശുക്കളെ തൊഴുത്തിൽ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തി. ഏലംതാനത്ത് സുജാത സാജു എന്ന കർഷകയുടെ 2 കറവ പശുക്കളാണ് ചത്തത്. ആറ് പശുക്കളാണ് തൊഴുത്തിലുണ്ടായിരുന്നത്. ഒരു പശുവിൻ്റെ...

NEWS

കോതമംഗലം : – പാരിസ്ഥിതിക ഭീഷണി ഉയർത്തുന്ന ഭീമൻ ആഫ്രിക്കൻ ഒച്ചുകളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി, ക്ണാച്ചേരി പ്രദേശങ്ങൾ. അക്കാറ്റിന ഫൂലിക്ക എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ആഫ്രിക്കൻ ഒച്ചുകൾ കൃഷിയിടങ്ങളിലേക്കും, വീടുകളിലേക്കും...

NEWS

കുട്ടമ്പുഴ : വളർത്തു പോത്തിനെ കെട്ടിയിട്ട് മൃഗീയമായി തല്ലി പരിക്കേൽപ്പിച്ചതായി പരാതി. തട്ടേക്കാട് പക്ഷി നിരീക്ഷണ കേന്ദ്രത്തിലെ താൽക്കാലിക ഗൈഡായ രാജീവിന്റെ പോത്തിനെയാണ് നാട്ടുകാരൻ കൂടിയായ വ്യക്തി കെട്ടിയിട്ട് തല്ലി കാലൊടിച്ചിരിക്കുന്നത്. തന്റെ...

NEWS

കോതമംഗലം: – തട്ടേക്കാട്, ഞായപ്പിള്ളി ജുമാ മസ്ജിദിന് സമീപം തേക്കുംകുടിയിൽ ജോയിയുടെ പുരയിടത്തിൽ പുലർച്ചെ യെത്തിയ കാട്ടാനക്കൂട്ടം കൃഷി നശിപ്പച്ചു. തട്ടേക്കാട് – കുട്ടമ്പുഴ റോഡരികിലെ വീടിനു മുൻവശത്ത് കൃഷി ചെയ്തിരുന്ന നിരവധി...

CRIME

കോതമംഗലം: കോതമംഗലത്തിന് സമീപം താമസസ്ഥലത്ത് ഇന്നലെ രാത്രി പോക്സോ കേസിലെ അതിജീവിതയായ ആദിവാസി പെൺകുട്ടി തൂങ്ങി മരിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി നിർഭയ വഴി പുനരധിവസിപ്പിച്ച പെൺകുട്ടിയാണ് താമസസ്ഥലത്തെ ബാത്ത് റൂമിൽ ഷാളുപയോഗിച്ച്...

error: Content is protected !!