കോതമംഗലം :കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർക്കുടിയിൽ താമസിക്കുന്ന സന്തോഷിനെ കാട്ടാന ചവിട്ടി കൊന്നു. ഡീൻ കുര്യാക്കോസ് എം. പി, ആൻറണി ജോൺ എം എൽ എ, പി എ എം ബഷീർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്, കാന്തി വെള്ളക്കൈയ്യൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്, മൂന്നാർ ഡി എഫ് ഓ രാജു കെ ഫ്രാൻസിസ്, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് മെമ്പർമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സംഭവ സ്ഥലം സന്ദർശിച്ചു. സന്തോഷിന്റെ കുടുംബത്തിന് നഷ്ട പരിഹാരം വേഗത്തിൽ ലഭ്യമാക്കാനും നഷ്ട പരിഹാര തുകയിലെ ആദ്യ ഗഡു എത്രയും വേഗത്തിൽ കുടുംബത്തിന് കൈമാറുമെന്നും, സന്തോഷിന്റെ മകന് ഫോറസ്റ്റിൽ താത്കാലിക വാച്ചർ ജോലി നൽകുമെന്നും തീരുമാനിച്ചു. കൂടുതൽ ഫലപ്രദമായ പ്രതിരോധ മാർഗങ്ങൾ അടിയന്തിരമായി സ്വീകരിക്കുമെന്നും, ട്രഞ്ച് നിർമ്മിക്കാൻ ഉടൻ ശ്രമം ഉണ്ടാകുമെന്നും ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ഡി എഫ് ഓ ഉറപ്പ് നൽകി.
