കോതമംഗലം : സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ ഡിജിറ്റൽ അന്തരം പരിഹരിക്കുവാനായി എ പി ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല ‘സമത്വം’ എന്ന പദ്ധതിയുടെ ഭാഗമായി എം എ എഞ്ചിനീയറിങ്ങ് കോളേജിലെ തെരഞ്ഞെടുക്കപ്പെട്ട 10 വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു.വിതരണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ Dr. ബോസ് മാത്യു ജോസ് അധ്യക്ഷം വഹിച്ച യോഗത്തിൽ സാകേതീക സർവകലാശാല സിന്ഡിക്കേറ്റഗം Dr. വിനോദ്‌കുമാർ ജേക്കബ്, Prof. ബൈബിൻ പോൾ എന്നിവർ സംസാരിച്ചു.
