കോതമംഗലം : റബർ കൃഷി പൂർണ്ണമായും ഒഴിവാക്കി പച്ചക്കറി ആരംഭിച്ചു കൊണ്ടാണ് ഞങ്ങളും കൃഷിയിലേക്ക് എന്ന ജനകീയ പദ്ധതിക്ക് തുടക്കമിട്ടത്. കോതമംഗലം എം.എൽ.എ ശ്രീ ആൻ്റണി ജോൺ ഉദ്ഘാടനം നിർവ്വഹിച്ചു. കോഴിപ്പിള്ളിയിലെ ജോസഫ് പീച്ചാട്ട് എന്ന കർഷകൻ്റെ രണ്ടര ഏക്കർ റബർ കൃഷി നടത്തിയ സ്ഥലത്ത് വെണ്ട, പയറ്, തക്കാളി, മുളക്, കൂർക്ക, ചേന, വാഴ, സാലഡ് കുക്കുമ്പർ, കപ്പ, കരനെല്ല് തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.
ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ മകൻ മാത്യു ജെ പീച്ചാട്ട് കൂടി കൃഷിയിൽ ഒപ്പം നിൽക്കുന്നുണ്ട്. കൃഷി വകുപ്പിൻ്റെ ഡ്രിപ്പ് ഇറിഗേഷൻ പദ്ധതി ധനസഹായവും ഇതോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ പഞ്ചായത്തുകളിലും വിവിധ രീതിയിൽ കാമ്പയിനുകൾ നടത്തി ഓരോ കുടുംബങ്ങളേയും
കൃഷിയിലെത്തിക്കാനും അതുവഴി
ജനകീയ പങ്കാളിത്തത്തോടെ സ്വയംപര്യാപ്തത ലക്ഷ്യമിടാനും വിപുലമായ പദ്ധതികൾ നടപ്പിലാക്കി വരുന്നതായി എം.എൽ.എ അറിയിച്ചു.
വൈസ് പ്രസി. ബിന്ദു ശശിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് നിസാമോൾ ഇസ്മയിൽ, ബ്ലോക്ക് ഡിവിഷൻ മെമ്പർ ഡയാനാ നോബി, വാർഡ് മെമ്പർമാരായ എഞ്ചൽ മേരി, ശ്രീകല സി, കെ.എം സെയ്ത്, കെ.കെ. ഹുസൈൻ, ദിവ്യ സലി, ബെസ്സി ഷാജി, ദീപാ ഷാജു, പ്രിയാ സന്തോഷ്, ബെന്നി. സി, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി പി.സിന്ധു, കൃഷി ഓഫീസർ സണ്ണി കെ. എസ്, കൃഷി അസിസ്റ്റൻ്റുമാരായ ആബിത ഒ.എം, ബിൻസി ജോൺ, കാർഷിക വികസന സമിതി അംഗങ്ങളായ സി. ഐ കുര്യാക്കോസ്, സി.പി ഷക്കീർ , ജോസഫ് എം. ബി, കർഷകരായ സെയ്ഫുദ്ധീൻ സി.കെ, ബാബു ജോസഫ് തുടങ്ങിയവരും പങ്കെടുത്തു. 100 ഏക്കർ സ്ഥലത്താണ് പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷി ലക്ഷ്യമിട്ടിരിക്കുന്നത്. അംഗൻവാടികൾ, ജെ.എൽ. ജി ഗ്രൂപ്പുകൾ, സ്കൂളുകൾ, ജനപ്രതിനിധികൾ, കർഷക കൂട്ടായ്മകൾ എന്നിവ വഴി കൃഷി നടപ്പിലാക്കാനുള്ള എല്ലാ നടപടികളും പൂർത്തിയായിട്ടുണ്ട്. ബ്ലോക്കുതലത്തിൽ 400 ഹെക്ടർ സ്ഥലത്ത് കൃഷി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ അറിയിച്ചു.