കോതമംഗലം: പല്ലാരിമംഗലം ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂലെ പ്രവേശനോത്സവത്തിൽ പഠനോപകരണങ്ങളും മധുര പലഹാരവും നൽകി യാണ് ഇന്ന് അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂം പ്രവർത്തകർ സ്കൂൾ പ്രവേശനോത്സവത്തെ വരവേറ്റത്.
നാടിന്റെ സാംസ്ക്കാരിക പൈതൃകം സംരക്ഷിച്ച് നിലനിർത്തി പോരുന്നതിൽ പൊതുവിദ്യാലയങ്ങൾ മുഖ്യപങ്ക് വഹിക്കുന്നുണ്ട് എന്ന കാഴ്ചപ്പാടോടുകൂടി സർക്കാർ സ്കൂളുകൾ സംരക്ഷിച്ച് നിലനിർത്തുന്നതിന്റെ ആവശ്യകത ഉൾക്കൊണ്ടു കൊണ്ടും വിദ്യാർത്ഥികളെ സർക്കാർ സ്കൂളുകളിലേക്ക് ആകർഷിക്കുവാൻ വേണ്ടി പിൽക്കാലങ്ങളിലും ക്ലബ്ബ് സൗജന്യ പoനോ പകരണ വിതരണവും ഉന്നത വിജയം കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്ത് വരുന്നതുമാണ്.
പ്രവേശനോത്സവത്തോട് അനുബന്ധിച്ച് പല്ലാരിമംഗലം ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ ക്ലബ്ബ് പ്രസിഡന്റ് യു എച്ച് മുഹിയുദ്ദീൻ പി ടി എ പ്രസിഡന്റ് എൻ എസ്സ് ഷിജീബ് ന് നിർദ്ധന വിദ്യാർത്ഥികൾക്ക് നൽകുവാനുള്ള പഠനോപകരണങ്ങൾ കൈമാറി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ ഒ അബ്ബാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ദീപ ടീച്ചർ സ്വാഗതവും മനോശാന്തി ടീച്ചർ നന്ദിയും പറഞ്ഞു.
ട്രഷറർ പി ആർ വിഷ്ണു ,സ്പോട്സ് ഓർഗനൈസർ കെ ബി ജലാം , ഹീറോ യംഗ്സ് ദുരന്തനിവാരണ സേന കോ-ഓഡിനേറ്റർ സി എ നിഷാദ് ,മീഡിയാ കോ-ഓഡിനേറ്റർ പി എം കബീർ മുൻ സെക്രട്ടറി ജുബി മാത്യം ,മുൻ ട്രഷറർ അനി വർഗ്ഗീസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.