കോതമംഗലം: കോതമംഗലം എക്സൈസ്
സർക്കിൾ ഓഫീസിൻറെ ആഭിമുഖ്യത്തിൽ ഇളംബ്ലാശേരി ആദിവാസി കോളനിയിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി. വിമുക്തി പ്രവർത്തനത്തിന്റെ ഭാഗമായി ലോക പുകയില വിരുദ്ധ ദിനമായ ഇന്ന് നാങേലി ആയുർവേദ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ വിദഗ്ധ ഡോക്ടർ മാരുടെ സംഘം ഇളംബ്ലാശേരി കോളനിയിലെ 200 ൽ അധികം ആളുകൾക്ക് പ്രയോജനം കിട്ടുന്ന രീതിയിൽ ആയുർവേദ മെഡിക്കൽ പരിശോധനയും മരുന്ന് വിതരണവും നടത്തി.
ക്യാമ്പിൽ ലോക പുകയില വിരുദ്ധ സന്ദേശം ആളുകളിൽ എത്തിക്കുക എന്ന ലക്ഷ്യം വച്ച് കൊണ്ട് ബോധവത്കരണ ക്ലാസ്സ് സിവിൽ എക്സൈസ് ഓഫീസർ KC എൽദോ നയിച്ചു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ശ്രീ. ജോർജ് ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ എറണാകുളം ജില്ലാ സെക്രട്ടറി ശ്രീ എം ആർ രാജേഷ് സ്വാഗതം പറയുകയും വാർഡ് മെമ്പർ ശ്രീമതി. ശ്രീജ ബിജു പരിപാടിയുടെ ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു. യോഗത്തിൽ ഈ കോളനിയിലെ കാണിക്കാരൻ ആയ മൈക്കളിനെ നാങേലിൽ ആയുർവേദ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ശ്രീ. റെജി എം വർഗീസ് പൊന്നാടയണിച്ചു ആദരിച്ചു. ജയ് മാത്യു എക്‌സൈസ് പ്രിൻറ്റീവ് ഓഫീസർ, ജിമ്മി വി ൽ സിവിൽ എക്സൈസ് ഓഫീസർ എന്നിവർ ആശംസകൾ നേർന്നു. പ്രവൻ്റ്റീവ് ഓഫീസർ KA നിയാസ് നന്ദി അർപ്പിച്ചു.