കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ അറ്റകുറ്റ പണികൾക്കായി 3.71 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. നെല്ലിക്കുഴി- പായിപ്ര റോഡ്,പുതുപ്പാടി – ഇരുമലപ്പടി റോഡ്,കാവുംകര – ഇരമല്ലൂർ – പാണിയേലി റോഡ്,314 – ചെറുവട്ടൂർ – പായിപ്ര റോഡ്,സൊസ്സൈറ്റിപ്പടി – കനാൽപ്പാലം – പാഴൂർമോളം – കോട്ടച്ചിറ റോഡ്,നെല്ലിക്കുഴി – തൃക്കാരിയൂർ റോഡുകളിലെ അറ്റകുറ്റപണികൾക്കായി 65 ലക്ഷം രൂപയും,പുന്നേക്കാട് – പാലമറ്റം റോഡ്,പാലമാറ്റം – ചീക്കോട് റോഡ്,പുന്നേക്കാട് – പാറാട് റോഡ്,നേര്യമംഗലം – പാലമറ്റം – ആവോലിച്ചാൽ റോഡ്,മാലിപ്പാറ – ചെങ്കര – പുന്നേക്കാട് റോഡ്,വെളിയേൽച്ചാൽ – ഓവുങ്കൽ റോഡ്,ഊഞ്ഞാപ്പാറ – നാടുകാണി – ഊന്നുകൽ – ആവോലിച്ചാൽ റോഡ്,നേര്യമംഗലം – ഇഞ്ചത്തൊട്ടി റോഡുകൾക്കായി 50 ലക്ഷം രൂപയും,എസ് എൻ ഡി പി കവല – കുഞ്ഞിത്തൊമ്മൻ റോഡ് (വഴി) നെല്ലിമറ്റം അറക്കക്കുടി കവല – പെരുമണ്ണൂർ – കൊണ്ടിമറ്റം റോഡ്,വായനശാലപ്പടി – വലിയപാറ – കാട്ടാട്ടുകുളം – നെല്ലിമറ്റം റോഡ്,നെല്ലിമറ്റം – പോത്തുകുഴി – പെരുമണ്ണൂർ എൽ പി എസ് (വഴി) – അറക്കക്കുടി കവല – നമ്പൂരിക്കൂപ്പ് – ഊന്നുകൽ റോഡുകൾക്കായി 45 ലക്ഷം രൂപയും,തൃക്കാരിയൂർ – നാടുകാണി റോഡ്,നാടോടിപ്പാലം – മുടിയറ – മാലിപ്പാറ – വെറ്റിലപ്പാറ – വടക്കുംഭാഗം റോഡ്,കുറുപ്പുംപടി കൂട്ടിക്കൽ (വഴി) – പള്ളിപ്പടി റോഡ്,കാഞ്ഞിരകുന്ന് – ചെമ്പിക്കോട് റോഡ്,തൃക്കാരിയൂർ – വെറ്റിലപ്പാറ – കുളങ്ങാട്ടുകുഴി – പടിപ്പാറ റോഡുകൾക്കായി 46 ലക്ഷം രൂപയും,കീരംപാറ – കള്ളാട് – അയ്യപ്പൻമുടി റോഡ്,ഇരപ്പുങ്ങൽ – ചെമ്മീൻകുത്ത് – മാലിപ്പാറ റോഡ്,ചേലാട് – മാലിപ്പാറ – വേട്ടാമ്പാറ – വാവേലി റോഡ്,ചേറങ്ങാനാൽ – അയിരൂർപാടം – മുത്തംകുഴി – ചെമ്മീൻകുത്ത് റോഡ്,ഇലവുംപറമ്പ് – നാടുകാണി റോഡുകൾക്കായി 55 ലക്ഷം രൂപയും,കുത്തുകുഴി – പരീക്കണ്ണി – തേങ്കോട് – ഉപ്പുകുഴി റോഡ്,എസ് എൻ ഡി പി കവല – കുഞ്ഞിതൊമ്മൻ റോഡ്,പരീക്കണ്ണി – ഉപ്പുകുഴി – മാവുടി റോഡ്,നെല്ലിമറ്റം – കുറുംകുളം – വാളാച്ചിറ – വെള്ളാരമറ്റം റോഡ്,കവളങ്ങാട് – പരീക്കണ്ണി റോഡ്,വെള്ളാരമറ്റം – പൈമറ്റം റോഡ്,ഊന്നുകൽ തേങ്കോട് റോഡ് ഉൾപ്പെടെയുള്ള റോഡുകൾക്കായി 1.10 കോടി രൂപയും ഉൾപ്പെടെ 3.71 കോടി രൂപയാണ് അനുവിച്ചിട്ടുള്ളത് എന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.
