കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ കാലവർഷ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. യോഗത്തിൽ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ അനുപം എസ് സ്വാഗതം പറഞ്ഞു. കോതമംഗലം നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളിലെ മുന്നൊരുക്ക പ്രവർത്തനങ്ങൾ എം എൽ എ വിലയിരുത്തി. പഞ്ചായത്തുകളിലെ പ്രളയ സാധ്യത മേഖലകളിലെ തയ്യാറെടുപ്പുകൾ പഞ്ചായത്ത് പ്രതിനിധികൾ യോഗത്തിൽ അവതരിപ്പിച്ചു.ആയത് പ്രകാരം നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശം നൽകി.
മഴക്കാലത്ത് മരം വീണ് വൈദ്യുതി തകരാറും മറ്റ് അപകടങ്ങളും സംഭവിക്കാതിരിക്കുന്നതിന് അപകടകരമായ നിൽക്കുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ച് മാറ്റുന്നതിനും യോഗം തീരുമാനിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ,മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി,പഞ്ചായത്ത് പ്രസിഡന്റുമാരായ പി എം മജീദ്,വി സി ചാക്കോ,പി കെ ചന്ദ്രശേഖരൻനായർ,മിനി ഗോപി,കാന്തി വെള്ളക്കയ്യൻ,ഖദീജ മുഹമ്മദ്,ജെസി സാജു,സെക്രട്ടറിമാർ,വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
