കോതമംഗലം: കനത്തമഴയില്‍ ഇടമലയാര്‍, ഭൂതത്താന്‍കെട്ട് ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് കൂടി. ഇടമലയാറില്‍ 90.2 മില്ലിമീറ്ററും ഭൂതത്താന്‍കെട്ടില്‍ 110 മില്ലിമീറ്ററും മഴയാണ് 24 മണിക്കൂറിനിടെ പെയ്തത്്. ഇടമലയാര്‍ ഡാമില്‍ ഇന്നലെ ജലനിരപ്പ്.140.96 മീറ്ററാണ്.പത്ത് സെന്റിമീറ്റര്‍ മാത്രമാണ് ജലനിരപ്പ് ഉയര്‍ന്നത്.ഡാം തുറക്കുന്നത്്161 മീറ്ററില്‍ എത്തിയാല്‍ മാത്രമാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്പില്‍ വേ തുറക്കേണ്ടതുള്ളൂ.അതിലേക്ക് എത്താന്‍ 20 മീറ്റര്‍ കൂടി ജലനിരപ്പ് ഉയരണം.ഡാമിന്റെ പരമാവധി സംഭരണ തോത്് 169 മീറ്ററാണ്.ഡാമിന്റെ വൃഷ്ടിപ്രദേശത്ത്് ഇരുപത്തിനാല് മണിക്കൂറിനിടെ 1.9 മില്യണ്‍ ക്യുബിക്ക്്് മീറ്റര്‍(എം.സി.എം.)ജലമാണ് ഒഴുകിയെത്തിയത്.ഇടമലയാര്‍ ഭാഗത്ത് മഴ കനത്തപ്പോഴും ഡാമിന്റെ വൃഷ്ടിപ്രദേശത്ത്്് 65.8 എം.എം.മഴയാണ് പെയ്തത്.വൈദ്യുതി ഉല്പ്പാദനം 450 മില്യണ്‍ യൂണിറ്റ്് നടക്കുന്നത് കൊണ്ട്്് ഡാമില്‍ ഒഴുകി എത്തിയ വെള്ളത്തിന്റെ അത്രയും അളവ് ഉല്പ്പാദനത്തിലൂടെ പുറത്തേക്ക്്് പോയത് കൊണ്ട് ഡാമില്‍ കാര്യമായ ജലനിരപ്പ്് ഉയര്‍ന്നില്ലെന്ന് കെ.എസ്.ഇ.ബി.അധികൃതര്‍ പറഞ്ഞു.
ഭൂതത്താന്‍കെട്ട് ഡാമിന്റെ വൃഷ്ടിപ്രദേശത്ത്് ചൊവ്വാഴ്ച ശക്തമായ മഴ പെയ്ത് പെരിയാറില്‍ 30 സെ.മീ. ജലനിരപ്പ് ഉയര്‍ന്നു.ഡാമിന്റെ പതിനഞ്ച് ഷട്ടറുകളില്‍ ചൊവ്വാഴ്ച രാത്രി നാല് ഷട്ടറുകള്‍ നാല് മീറ്റര്‍ വീതം തുറന്നാണ് ജലനിരപ്പ് നിയന്ത്രിച്ചത്.34 മീറ്ററായിരുന്നു ഡാമിലെ ജലനിരപ്പ്്.95 സെ.മീ.കൂടി എത്തിയാല്‍ പരമാവധി സംഭരണത്തിലാകും. ഇന്നലെ രാവിലെ മഴ തോത് കുറഞ്ഞിരുന്നു.ഉച്ചയോടെ രണ്ട് ഷട്ടറുകള്‍ അടച്ച് രണ്ട് മീറ്ററില്‍ ജലം ഒഴുക്കുന്നത് ക്രമീകരിച്ചു. മഴ ശക്തമായി തുടരുന്നത് കണക്കിലെടുത്ത്് കനാലുകളിലേക്ക് വെള്ളം തുറന്നുവിടുന്നതും നിയന്ത്രിച്ചിരിക്കുന്നതായി പെരിയാര്‍ വാലി അധികൃതര്‍ പറഞ്ഞു. ഇന്നലെ പകല്‍ മഴ കുറവായിരുന്നെങ്കിലും വൈകിട്ടോടെ മഴ കൂടിയിട്ടുണ്ട്.
ഫോട്ടോ…ഭൂതത്താന്‍കെട്ട് ഡാമിന്റെ വൃഷ്ടിപ്രദേശത്ത്് മഴ കനത്തതിനെ തുടർന്ന് രണ്ട് ഷട്ടറുകൾ ഉയർത്തി ജലനിരപ്പ് ക്രമീകരിച്ചപ്പോൾ.