കോതമംഗലം: ഇഞ്ചത്തൊട്ടിയിൽ പെരിയാറിന് കുറുകെ കോൺക്രിറ്റ് പാലം നിർമ്മിക്കാൻ സാധ്യതാ പഠനം ആരംഭിച്ചു.
കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയെ പുറംലോകവുമായി ബന്ധപ്പെടുത്തുന്നത് ഇപ്പോൾ ഇഞ്ചത്തൊട്ടി കടവില്‍ പെരിയാറിന് കുറുകെയുള്ള തൂക്കുപാലമാണ്.കാല്‍നട മാത്രമാണ് ഇതുവഴി സാധ്യമാകുന്നത്.വന്യമൃഗങ്ങള്‍ അധിവസിക്കുന്ന വനത്തിലൂടെ നേര്യമംഗലത്തെത്തുന്ന മറ്റൊരു റോഡുമുണ്ട്.എന്നാല്‍ കോതമംഗലവുമായി ബന്ധപ്പെടാന്‍ ഏറെ എളുപ്പം ഇഞ്ചത്തൊട്ടികടവ് വഴിയുള്ള യാത്രയാണ്.
തൂക്കുപാലത്തിന്റെ പരിമിതികള്‍ മനസ്സിലാക്കിയാണ് കോണ്‍ക്രീറ്റ് പാലമെന്ന ആലോചന തുടങ്ങിയത്. ആൻറണി ജോൺ എം എൽ എ നിയമസഭയില്‍ പാലത്തിനായുള്ള ആവശ്യം ഉന്നയിക്കുയും ചെയ്തിരുന്നു. തുടര്‍ന്ന് സംസ്ഥാന ബജറ്റില്‍ പാലത്തിന് തുക വകയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്‍വസ്റ്റിഗേഷനുള്ള നടപടികളും ആരംഭിച്ചു.ഇപ്പോള്‍ മണ്ണ് പരിശോധനയാണ് നടക്കുന്നത്.
പാലം നിര്‍മ്മിക്കുന്നതിന് സ്ഥലം അനുയോജ്യമാണോയെന്ന് ഇതിലൂടെ കണ്ടെത്തും. തൂക്കുപാലത്തിന് സമാന്തരമായാണ് കോണ്‍ക്രീറ്റ് പാലം നിര്‍മ്മിക്കുക.പാലം യാഥാര്‍ത്ഥ്യമായാല്‍ ഇഞ്ചത്തൊട്ടിക്കാരുടെ യാത്രാക്ലേശം പൂര്‍ണ്ണമായും ഇല്ലാതാകും.ഈ വനയോരഗ്രാമത്തിലേക്ക് വികസനം എത്തിച്ചേരും.ടൂറിസം സാധ്യതയുള്ള പ്രദേശംകൂടിയാണ് ഇഞ്ചത്തൊട്ടി.
ഫോട്ടോ: ഇഞ്ചത്തൊട്ടിയിൽ പെരിയാറിന് കുറുകെ കോൺക്രിറ്റ് പാലം നിർമ്മിക്കാൻ നടത്തുന്ന സാധ്യതാ പഠനത്തിൻ്റെ ഭാഗമായി പെരിയാറിൽ മണ്ണ് പരിശോധന നടത്തുന്നു.