മൂവാറ്റുപുഴ: ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പതിവ് പോലെ ഇത്തവണയും മലയാറ്റൂർ മല കയറ്റം മുടക്കിയില്ല. 36വര്ഷമായിട്ടു മുടക്കം കൂടാതെയുള്ള കാൽ നട തീർത്ഥയാത്രയാണ്.
തന്റെ 15 മത്തെ വയസിൽ തുടങ്ങിയതാണ് മലയാറ്റൂർ ക്കുള്ള കാൽനട തീർത്ഥ യാത്രയെന്നു റോഷി. അതിന് ഇതുവരെ മുടക്കം വന്നിട്ടില്ല. അതു തന്റെ വിശ്വാസമാണെന്നും, അതിന്റേതായിട്ടുള്ള നന്മകൾ തന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്നും റോഷി പറഞ്ഞു. ഒരു വർഷത്തെ പ്രവർത്തനത്തിനായിട്ടുള്ള ഊർജം തനിക്ക് മലയാറ്റൂർ തീർത്ഥാടനം കൊണ്ടു ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെസഹ ദിവസം കുടുംബങ്ങൾകൊപ്പം ഇരുന്ന് പ്രാർത്ഥിച്ചു, പെസഹ ഭക്ഷിച്ചതിന് ശേഷം രാത്രിയാണ് യാത്ര ആരംഭിച്ചത്. രാമപുരം, കൂത്താട്ടുകുളം, മുവാറ്റുപുഴ, കീഴില്ലം, കുറുപ്പംപടി, കോടനാട് വഴിയാണ് അദ്ദേഹം മലയാറ്റൂർ മലകയറുന്നത്.
ചിത്രം : മലയാറ്റൂരിലേയ്ക്കുള്ള കാൽനട തീർത്ഥാടന യാത്രാ മധ്യേ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുവാറ്റുപുഴക്ക് സമീപം മീങ്കുന്നം പള്ളിയിൽ അൽപ നേരം വിശ്രമിച്ചപ്പോൾ.