കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടി നാലു സെൻ്റ് കോളനിയിൽ വീടുകൾക്ക് നാശ നഷ്ട്ടം തുടങ്ങി. കൊരട്ടിക്കുന്നേൽ തോമസിൻ്റെ വീട്ടിലേയ്ക്കാണ് അയൽവാസിയുടെ വീടിൻ്റെ കയ്യാല ഇടിഞ്ഞു വീണത്. ചൊവ്വാഴ്ച്ച പെയ്ത കനത്ത മഴിലാണ് കയ്യാല ഇടിഞ്ഞു വീണത്. വീട്ടിൽ തോമസും ഭാര്യ സിസലിയും പേടി ഭീതിയിലാണ് കഴിഞ്ഞത്. എല്ലാം മഴക്കാലത്ത് കോളനിക്കാരെ മാറ്റി പാർപ്പിക്കൽ മാത്രമെയുള്ളു.മേൾ ഭാഗത്ത് താമസിക്കുന്ന വീട്ടുക്കാരുടെ കയ്യാലകളാണ് കൂടുതൽ ഇടിഞ്ഞു വീഴാറുള്ളു.തേമസിൻ്റെ വീടിൻ്റെ ബാത്തു റൂമിലേക്കും കയ്യാല ഇടിയാൻ ഇനിയും സാധ്യതയുണ്ട്. ഒന്നോ രണ്ടോ വീടുകൾക്ക് സംരക്ഷണ പണിതു കൊടുത്തിട്ടുണ്ട്. അടിയന്തരമായ് അധികാരികൾ ഇടപ്പെട്ട് അപകട ഭീക്ഷണിയായവരുടെ വീടുകൾക്ക് സംരക്ഷണ ഭിത്തിക്കെട്ടി കൊടുക്കണമെന്ന് നാട്ടുക്കാരുടെ ആവശ്യം.
