Connect with us

Hi, what are you looking for?

NEWS

വനാതിർത്തി ഗ്രാമങ്ങളിലെ വന്യമൃഗ ശല്യം തടയാൻ നടപടി വേണമെന്ന് ഷിബു തെക്കുംപുറം.

വടാട്ടുപാറ: വനാതിർത്തി ഗ്രാമങ്ങളിലെ വന്യമൃഗ ശല്യം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. വടാട്ടുപാറ മാവിൻചുവട് തുമ്പനിരപ്പേൽ ജോസിൻ്റെ പോത്തിനെ ഇന്നലെ (ബുധൻ) പുലർച്ചെ കാട്ടാന കുത്തി കൊന്നിരുന്നു. യുഡിഎഫ് സംഘത്തോടൊപ്പം സ്ഥലത്തെത്തിയതാണ് ഷിബു തെക്കുംപുറം. വന്യമൃഗങ്ങളുടെ ശല്യം തടയുന്നതിനും നാശനഷ്ടം സംഭവിച്ചവർക്കുള്ള നഷ്ടപരിഹാരം നൽകുന്നതിലും സർക്കാർ വീഴ്ച്ച വരുത്തുകയാണ്. ഒരു വർഷം മുൻപ് മീരാൻസിറ്റി ഭാഗത്ത് താമസിക്കുന്ന ഐഷയുടെ ആടിനെ പുലി പിടിച്ചിരുന്നു. നഷ്ടപരിഹാരത്തിനായി ആ സാധു സ്ത്രീ കയറിയിറങ്ങാത്ത ഓഫിസുകളില്ല. ഇതുവരെ ഒരു രൂപ പോലും ലഭിച്ചിട്ടില്ല.

മാവിൻചുവട് പ്രദേശത്ത് താത്രി കാലത്ത് ഫോറസ്റ്റ് ഗാർഡുമാരെ നിയമിക്കണമെന്ന് തുണ്ടം റേഞ്ച് ഓഫിസർ കെ.എ.മുഹമ്മദ് റാഫിയോട് ഷിബു ആവശ്യപ്പെട്ടു. ജെയിംസ് കൊറേമ്പേൽ, എൽദോസ് ബേബി,ഇ.സി.റോയ്, ബിൻസി മോഹനൻ, കെ.എ.സിബി,ജോഷി പൊട്ടക്കൽ, രേഖ രാജു, കെ.എസ്.സനൂപ്,സാബു ജോസ്, ജോൺസൺ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

You May Also Like

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ 5 വാർഡുകൾ അടങ്ങിയ വടാട്ടുപാറ പ്രദേശത്തെയും കുട്ടമ്പുഴയേയും തമ്മിൽ ബന്ധിപ്പിക്കുന്ന കുട്ടമ്പുഴ ടൗണിലെ ബംഗ്ലാവ് കടവിൽ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുട്ടമ്പുഴയേയും വടാട്ടുപാറയേയും തമ്മിൽ ബന്ധിപ്പിക്കുന്ന...

NEWS

കോതമംഗലം : കോതമംഗലം വടാട്ടുപാറയിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. വടാട്ടുപാറ എടത്തട്ടപ്പടി മാടവന സലീമിന്റെ വീട്ടിലെ കോഴിക്കൂടിനു സമീപത്ത് നിന്നുമാണ് വെള്ളിയാഴ്ച പുലർച്ചെ 4 മണി യോടെ പ്രശസ്ത പാമ്പ് പിടുത്ത...

CHUTTUVATTOM

കോതമംഗലം :കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് ഇന്ന് നാല് വീടുകൾക്ക് തറക്കല്ലിട്ടു. ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ...

NEWS

കോതമംഗലം :- വടാട്ടുപാറയിൽ ഒളിമ്പ്യൻ അനിൽഡാ തോമസിൻ്റെ വളർത്തുനായയെ പുലിയെന്നു സംശയിക്കുന്ന ജീവി കടിച്ചു കൊന്നു. കഴിഞ്ഞ രാത്രിയാണ് സംഭവം. വടാട്ടുപാറ, പലവൻപടി, ചിറ്റയം തോമസിൻ്റെ വീട്ടിലെ വളർത്തുനായ യാണ് പുലിയുടെ ആക്രമണത്തിൽ...

NEWS

കോതമംഗലം : വടാട്ടുപാറ അരീക്കാസിറ്റിയിൽ വളർത്തു നായ്ക്കളെ അജ്ഞാത ജീവി കൊലപ്പെടുത്തിയ സാഹചര്യത്തിൽ പ്രദേശത്ത് അടിയന്തര മായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുവാൻ തീരുമാനം.  വട്ടക്കുന്നേൽ വീട്ടിൽ കുഞ്ഞാപ്പുവിന്റെ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന വളർത്തു നായയെയാണ്...

NEWS

കോതമംഗലം: – മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം; ഇന്ന് വൈകിട്ട് വടാട്ടുപാറ, പലവൻപടിയിലാണ് സംഭവം. വടാട്ടുപാറ, റോക്ക് ഭാഗം ബേസിൽവർഗീസാണ് ഇടിമിന്നലേറ്റ് മരിച്ചത്. പലവൻപടി പുഴയോരത്തെ മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ് ബേസിലിന് മിന്നലേറ്റത്. ഉടനെ സമീപത്തുണ്ടായിരുന്നവർ...

NEWS

കോതമംഗലം :- റോഡിനു കുറുകെ ചാടിയ മ്ളാവ് ബൈക്കിലിടിച്ച് യുവാവിന് പരിക്ക്, ഇന്നലെ രാത്രി 11.30- ഓടെ വടാട്ടുപാറക്ക് സമീപമാണ് അപകടം ഉണ്ടായത്. KSRTC കണ്ടക്ടർ ആയ ബേസിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക്...

NEWS

കോതമംഗലം: ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ആധുനീക നില വാരത്തിൽ നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ കെ ദാനി അധ്യക്ഷത വഹിച്ചു.5...

NEWS

കോതമംഗലം :വടാട്ടുപാറയിൽ വന്യ മൃഗ ശല്യത്തിന് പരിഹാരം കാണുന്നതിനായി 7 കിലോമീറ്റർ ദൂരത്തിൽ 16 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കാൻ അനുമതിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു...

CHUTTUVATTOM

കോതമംഗലം : നാഗാലാ‌ൻഡിലെ കൊഹിമ രൂപതാ വൈദികൻ ഫാ. ബെന്നി വർഗീസ് ഇടത്തട്ടേലിനെ (53)അരുണചാൽ പ്രദേശിലെ ഇറ്റാനഗർ രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. ഇറ്റാനഗർ ബിഷപ്പ് ജോൺ തോമസ് കട്ടരുകുടിയിൽ...

NEWS

കോതമംഗലം : വനാതിർത്തി മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപോത്തിനെ ആക്രമണം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ഇന്നലെ കുട്ടമ്പുഴ ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55)നെ കാട്ടുപോത്ത് അക്രമിച്ച്...

CRIME

കോതമംഗലം : കുട്ടമ്പുഴ എക്സെസ് റെയ്ഞ്ച് ഇൻസ്പെക്ടറും പാർട്ടിയും ബഹു. ഡെപ്യുട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ധേശ പ്രകാരം ഭൂതത്താൻകെട്ട്, വടാട്ടുപാറ എന്നീ വിനോദ സഞ്ചാര മേഖലകളിൽ പൊതുസ്ഥലത്ത് വെച്ച് മദ്യം കഴിക്കുന്നതായും അനധികൃത...

error: Content is protected !!