കോതമംഗലം : പി.കെ കുര്യാക്കോസിന്റെ വിയോഗത്തിലൂടെ കർമ്മ നിരതമായ ജീവിതത്തിന് വിരാമമായതായി കോതമംഗലം എം എൽ എ ആന്റണി ജോൺ പറഞ്ഞു. കോതമംഗലത്തെ സാംസ്കാരിക സാമൂഹ്യ രംഗത്ത് നിറഞ്ഞു നിന്ന് പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു പി.കെ കുര്യാക്കോസ് . കോതമംഗലം താലൂക്കിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് ദിശാബോധം നൽകുന്നതിന് പി കെ കുര്യാക്കോസിന് കഴിഞ്ഞു എന്ന് ആന്റണി ജോൺ അനുസ്മരിച്ചു. കോതമംഗലം മിനി സിവിൽ സ്റ്റേഷൻ ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ അനുസ്മരന്ന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മനോജ് നാരായണൻ അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി കെ സോമൻ , വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ , ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ രവിക്കുട്ടൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം സി.പി മുഹമ്മദ്, പി എം പരീത് തുടങ്ങിയവർ സംസാരിച്ചു. താലുക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ ഒ കുര്യാക്കോസ് സ്വാഗതവും ജോ. സെക്രട്ടറി പി ജി വേണു നന്ദിയും പറഞ്ഞു.