കോതമംഗലം : അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനം നടന്നു.മികച്ച കാർഷിക വിളകളുടെ വിത്തുകളും തൈകളും ലഭ്യമാക്കുകയും ശാസ്തീയ പരിപാലന രീതിയും വിപണന സാധ്യതകളും കർഷകർക്ക് എത്തിക്കാനൊരുങ്ങുന്ന കോതമംഗലം അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി കർഷകർക്ക് യഥാസമയം മികച്ചതും നൂതനവുമായ നടീൽ വസ്തുക്കൾ ലഭ്യമാക്കുന്നതിനായി കേരളത്തിലെ മുൻ നിര നേഴ്സറികളുടെ വിവിധ ഇനം തൈകളുടെ പ്രദർശനവും ബുക്കിഗും കർഷകർക്കായി സെമിനാറുകളും ക്ലാസുകളും സംഘടിക്കുന്നതാണ് ഈ വർഷത്തെ പ്രവർത്തനം. ഇതിന്റെ ഭാഗമായി ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കോതമംഗലം ഹോളിഡേ ക്ലബ്ബിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.
അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് ജോസ് കുട്ടി സേവ്യർ അധ്യക്ഷത വഹിച്ചു.കോതമംഗലം കൃഷി അസി.ഡയറക്ടർ വി പി സിന്ധു,കേരള കാർഷിക സർവ്വകലാശാല അസി. ഫ്രെസർ ജ്യോതി നാരായണൻ,ഇ പി സാജു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.മികച്ച കൃഷി ഉദ്യോഗസ്ഥർക്കുള്ള അവാർഡ് നേടിയ കോതമംഗലം കൃഷി അസി.ഡയറക്ടർ വി പി സിന്ധു,കൃഷി അസിസ്റ്റന്റ് ഇ പി സാജു എന്നിവരെ ചടങ്ങിൽ ആദരിച്ചു.ജോസി കൊച്ചു കുടി സെമിനാർ നയിച്ചു.അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി സെക്രട്ടറി ഷാജൻ പീച്ചാട്ട് സ്വാഗതവും വൈ.പ്രസിഡന്റ് സോണി തകിടിയിൽ നന്ദിയും പറഞ്ഞു.