കോതമംഗലം :- 2022 ഏപ്രിൽ മാസത്തെ താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ നടന്നു. കോട്ടപ്പടി,കീരംപാറ,വാരപ്പെട്ടി പഞ്ചായത്ത് പ്രദേശങ്ങളിൽ പൊതു ജനങ്ങൾ നേരിടുന്ന കുടിവെള്ള ക്ഷാമം,വന്യ മൃഗശല്യം,വോൾട്ടേജ് വ്യതിയാനം,ഇലക്ട്രിസിറ്റിയുമായി ബന്ധപ്പെട്ട മറ്റു പരാതികൾ എന്നിവക്ക് അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനും വെറ്റിലപ്പാറ,പെരുമണ്ണൂർ,കുട്ടമ്പുഴ ഭാഗങ്ങളിലേക്കുള്ള കെ എസ് ആർ ടി സി ബസ് സർവീസുകൾ പുനരാരംഭിക്കുന്നതിന് നിർദ്ദേശം നൽകി. പഞ്ചായത്ത് പ്രസിഡന്റുമാർ,ജില്ലാ പഞ്ചായത്ത് അംഗങ്ങൾ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,തഹസിൽദാർ(എൽ ആർ),വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
