കോതമംഗലം :- കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ 86-)മത് വാർഷികവും യാത്രയയപ്പ് സമ്മേളനവും പുരസ്കാര വിതരണവും നടത്തി.സ്കൂൾ മാനേജർ ജോർജ് കൂർപ്പിള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ സമ്മേളനം ഉദ്ഘാടനം ചെയ്തു.സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പൽ എൽദോസ് കെ വർഗീസ്,ഹെഡ്മിസ്ട്രസ് ഷൈബി കെ അബ്രഹാം,അധ്യാപകരായ സാലുമോൻ സി കുര്യൻ,ഗ്രേസി എൻ സി,മോളി പി ഒ എന്നിവരെയും എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയവരെയും യു എസ് സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും ചടങ്ങിൽ ആദരിച്ചു. മാർതോമാ ചെറിയ പള്ളി വികാരി റവ. ഫാദർ ജോസ് പരത്തു വയലിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
ടീച്ചേഴ്സ് ക്ലബ്ബ് സെക്രട്ടറി(അക്കാദമി വിദഗ്ധൻ,പുറ്റുമാനൂർ ഗവൺമെൻ്റ് യു പി എസ് അധ്യാപകൻ)ടി ടി പൗലോസ് മുഖ്യപ്രഭാഷണം നടത്തി.ഹെഡ്മിസ്ട്രസ് ഷൈബി കെ അബ്രഹാം റിപ്പോർട്ട് അവതരിപ്പിച്ചു.ചടങ്ങിൽ മാർതോമാ ചെറിയപള്ളി ട്രസ്റ്റിമാരായ സി ഐ ബേബി,ബിനോയ് മണ്ണഞ്ചേരി,വാർഡ് കൗൺസിലറും പൂർവ്വ വിദ്യാർത്ഥിയുമായ റിൻസ് റോയി,പി റ്റി എ പ്രസിഡൻ്റ് പി കെ സോമൻ,സീനിയർ അധ്യാപിക സോമി പി മാത്യു,വിദ്യാർത്ഥി പ്രതിനിധി ഗീതു മോൾ സന്തോഷ്,ബസ്സിമോൾ ലിജു എന്നിവർ പങ്കെടുത്തു.സ്റ്റാഫ് സെക്രട്ടറി റവ. ഫാദർ പി ഒ പൗലോസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബിന്ദു വർഗീസ് കൃതജ്ഞതയും പറഞ്ഞു.
