കോതമംഗലം : ചങ്ങനാശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വെച്ച് കോതമംഗലം സൂപ്പർ ഫാസ്റ്റ് ബസിന് അടിയിൽപ്പെട്ട് യുവാവ് മരിച്ചു. വൈകിട്ടു വൈകിട്ടു മൂന്ന് മണിയോടെ തിരുവനന്തപുരം–കോതമംഗലം സൂപ്പർ ഫാസ്റ്റ് ബസിന് അടിയിൽപ്പെട്ടാണ് യുവാവ് മരിച്ചത്. ചങ്ങനാശേരി ബസ് സ്റ്റാൻഡിൽ ബസ് നിർത്തി എടുക്കുന്നതിനിടയിലാണ് അപകടമെന്ന് യാത്രക്കാർ പറയുന്നു. യുവാവിനെ ആരോ തള്ളിയിട്ടതാണെന്ന സംശയവും ചിലർ ഉന്നയിച്ചു. മരണപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.