കോതമംഗലം : ഭൂതത്താൻകെട്ട് മിനി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണം 2022 മെയ് 31 ന് അകം പൂർത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത് എന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. ഇത് സംബന്ധിച്ച ആന്റണി ജോൺ എം എൽ എ ഉന്നയിച്ച നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് മന്തി ഇക്കാര്യം അറിയിച്ചത്. മിനി ജലവൈദ്യുതി പദ്ധതിയുടെ നിലവിലെ സ്ഥിതിയും പ്രസ്തുത പദ്ധതിയുടെ ഭാഗമായി നടക്കുന്ന സിവിൽ മെക്കാനിക്കൽ പ്രവർത്തികൾ സംബന്ധിച്ചും,വൈദ്യുതി ഉല്പാദനം സംബന്ധിച്ച വിഷയവും,എം എൽ എ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. പദ്ധതി വേഗത്തിൽ കമ്മീഷൻ ചെയ്യുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു.
ഭൂതത്താൻകെട്ട് ചെറുകിട ജലവൈദ്യുത പദ്ധതിയുടെ 94.06 ശതമാനം പണികൾ പൂർത്തിയായിട്ടുണ്ട്.ബാക്കി ജോലികൾ പുരോഗമിച്ച് വരികയാണ്.24 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ഈ പദ്ധതിയിൽ നിന്നും പ്രതിവർഷം 83.5 മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കുവാൻ ലക്ഷ്യമിട്ടിട്ടുള്ളത്.ഇത് 231.21 കോടി രൂപയുടെ പദ്ധതിയാണ്.സിവിൽ വർക്കുകൾ പാലം നിർമ്മാണം – 100 %,പവർ ഹൗസ് നിർമ്മാണം 98.70%,പവർ ചാനൽ നിർമ്മാണം 99.50%,ടെയിൽ റേസ് ചാനൽ നിർമ്മാണം 96%,സ്വിച്ച് യാഡ് നിർമ്മാണം 99% ശേഷിക്കുന്ന ജോലികൾ ഇലക്ട്രോ മെക്കാനിക്ക് ജോലികൾ കഴിയുന്ന മുറയ്ക്ക് പൂർത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്.ഇലക്ട്രോ മെക്കാനിക്കൽ വർക്ക്സ് 86.1% ജോലികൾ പൂർത്തീകരിച്ചിട്ടുണ്ട്.
പവർ ഹൗസ് എർത്ത് മാറ്റ്,ഡ്രാഫ്റ്റ്യൂബ് ലൈനർ ഇ ഓ റ്റി ക്രയിൻ,സ്റ്റേയറിംഗ്,ഡിസ്ട്രിബ്യൂട്ടർ അസംബ്ലി എന്നിവ സ്ഥാപിച്ചിട്ടുണ്ട്.കൂടാതെ സ്വിച്ച് യാർഡ് പണികളും പുരോഗമിച്ച് വരികയാണ്.31-05-2022 ൽ പൂർത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും വൈദ്യുതി വകുപ്പ് മന്ത്രി ആന്റണി ജോൺ എം എൽ എ യെ നിയമസഭയിൽ അറിയിച്ചു.