കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിൽ കരാർ വ്യവസ്ഥയിൽ ജോലിയിൽ പ്രവേശിച്ച മൂന്നുപേർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ആലുവ റൂറൽ ജില്ലാ പോലീസ് സൂപ്രണ്ടിന് ഇ. എം ജി എൻ ആർ ഇ ജി എസ് വിജിലൻസ് സെൽ ജില്ലാ ഓഫീസർ നിർദ്ദേശം നൽകി. കുട്ടമ്പുഴ പഞ്ചായത്തിലെ അക്രഡിറ്റഡ് എഞ്ചിനീയർ ടി എം ഷിനു ,ഡാറ്റ എൻട്രി ഓപ്പറേറ്റർ മാരായ ടിവി സുനിത, സോവ പൗലോസ്, എന്നിവർക്കെതിരെ നടപടി എടുക്കാനാണ് ശുപാർശ. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലിയിൽ പ്രവേശിച്ചതായി വിജിലൻസ് സെല്ലിന് അന്വേഷണത്തിൽ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.
എം ജി എൻ ആർ ഇ ജി എസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് നടന്നതായി വിജിലൻസ് സെല്ലിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത് .ഈ പരിശോധനയ്ക്കിടെയാണ് വ്യാജ സർട്ടിഫിക്കറ്റ് കണ്ടെത്തിയത്. വടാട്ടുപാറ അലങ്കാര പറമ്പിലെ ജിൻസൺ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കോതമംഗലം താലൂക്കിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സമാന്തരമായി അന്വേഷണം നടക്കുന്നുണ്ട്.