കോട്ടപ്പടി: സെന്റ് ജോൺസ് സ്പെഷ്യൽ സ്കൂൾ കോട്ടപ്പടിയുടെയും തിരുവനന്തപുരം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റലി ചലഞ്ചഡ് യുടെയും സംയുക്ത ആഭിമുഖ്യത്തിൽ വ്യത്യസ്തമായ കഴിവുകളുള്ള കുട്ടികളുടെ കുടുംബാംഗങ്ങൾക്കും അവരുടെ പുനരധിവാസ പ്രവർത്തനവുമായി ബന്ധപ്പെട്ടവർക്കും വേണ്ടി ഏകദിന ബോധവൽക്കരണ പരിപാടി നടത്തി. കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനി ഗോപി പരിപാടി ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ശ്രുതി എംസ്ജെ പ്രധാനധ്യാപിക സ്വാഗതം ആശംസിച്ചു.
സിസ്റ്റർ സുമം എംസ്ജെ ജനറൽ കൗൺസിലർ എംസ്ജെ സോഷ്യൽ മിഷൻ അധ്യക്ഷ പ്രസംഗം നടത്തി. പിടിഎ പ്രസിഡന്റ് അഭിലാഷ് മുരളി ആശംസകൾ അറിയിച്ചു. സിസ്റ്റർ മാരിയാൻസ് എംസ്ജെ നന്ദി അറിയിച്ചു. ശ്രീമതി ലെനി ഷെമി, ശ്രീമതി റെജി ജോസഫ്, അഡ്വക്കേറ്റ് സിനി കെ ജോസ് (സിസ്റ്റർ ഹിമ എംസ്ജെ) തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.



























































