കോതമംഗലം :- കീരംപാറ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എം എസ് ശശിയുടെ “വിശ്വാസത്തിന്റ ആഴങ്ങൾ” എന്ന പുസ്തകം പ്രകാശനം ചെയ്തു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി സി ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ,സാഹിത്യകാരൻ പി ബി ജിജീഷ്, പു ക സ സ താലൂക്ക് പ്രസിഡന്റ് കെ എ ജോയി, സാഹിത്യകാരൻ ജയകുമാർ ചെങ്ങമാനടൻ,പഞ്ചായത്ത് മെമ്പർമാരായ ജിജോ ആന്റണി,മാമച്ചൻ ജോസഫ്,ബീന റോജോ,കവി മുരളീധരൻ പുന്നേക്കാട്,സാഹിത്യകാരൻ സജി കൂറ്റമ്പാറ,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ ഓ കുര്യാക്കോസ്,ചിത്രകാരനും സാഹിത്യകാരനുമായ സിജു പുന്നേക്കാട്,പബ്ലിക് ലൈബ്രറി സെക്രട്ടറി കെ കെ എൽദോസ് തുടങ്ങിയവർ സംസാരിച്ചു.
