കോതമംഗലം : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കീരംപാറ ഗ്രാമപഞ്ചായത്തും കോതമംഗലം ബ്ലോക്ക് പഞ്ചായത്തും ചേർന്ന് നടപ്പിലാക്കുന്ന “നീരുറവ്” നീർത്തടാധിഷ്ഠിത വികസന പദ്ധതിയുടെ വിശദ പദ്ധതി രേഖയുടെ പ്രകാശനം പാലമറ്റം കവലയിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് വി സി ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ മുഖ്യപ്രഭാഷണം നടത്തി. പി എ യു പ്രൊജക്ട് ഡയറക്ടർ ട്രീസ ജോസ് പദ്ധതി അവലോകനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ ജോർജ് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ജയശ്രീ ആർ നന്ദിയും പറഞ്ഞു.
ചടങ്ങിൽ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ അനുപം എസ്,ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോമി തെക്കേക്കര,പഞ്ചായത്ത് മെമ്പർമാരായ സിനി ബിജു,ജിജോ ആന്റണി,മഞ്ജു സാബു,ബേസിൽ ബേബി,മാമച്ചൻ ജോസഫ്,ബീന റോജോ,ഗോപി മുട്ടത്ത്,ആശാ ജയമോൾ ജയപ്രകാശ്,ലിസി ജോസ്,വി കെ വർഗീസ്,അൽഫോൺസാ സാജു എന്നിവർ പങ്കെടുത്തു.