കോതമംഗലം: സ്ത്രീപീഡനക്കേസില്‍ പ്രതിയായ കോതമംഗലം നഗരസഭയിലെ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.വി. തോമസും പ്രതിയെ സംരക്ഷിക്കുന്ന ആന്റണി ജോണ്‍ എം.എല്‍.എയും രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നഗരസഭ ഓഫീസ് മാര്‍ച്ചും ധര്‍ണയുംനടത്തി.
ധര്‍ണ ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യുന്നു. യുഡി എഫ് ചെയര്‍മാന്‍ പി.എ. പാദുഷ അധ്യക്ഷനായി. ടി.യു. കുരുവിള, ഷിബു തെക്കുപുംറം, കെ.പി. ബാബു, പി.പി. ഉതുപ്പാന്‍, കെ.എം. ആസാദ്, മാത്യു ജോസഫ്, എ.ജി. ജോര്‍ജ്, അബു മൊയ്തീന്‍, എം.എസ്. എല്‍ദോസ്, എ.ടി. പൗലോസ്, എബി എബ്രാഹം, പി.എ.എം ബഷീര്‍, റോയി കെ. പോള്‍, ഷിബു കുര്യാക്കോസ്, സിജു എബ്രാഹം, റാണിക്കുട്ടി ജോര്‍ജ്,ജെസി സാജു, ഭാനുമതി രാജു, ജോര്‍ജ് വറുഗീസ്, ജോമി തെക്കേക്കര, ജോര്‍ജ് അമ്പാട്ട്, ജെയിംസ് കോറമ്പേല്‍ സലീം മംഗലപ്പാറ, നോബിള്‍ ജോസഫ്, എം.വി. റെജി, സണ്ണി വേളൂക്കര, പരീത് പട്ടന്മാവുടി, ടി.ജി. അനി, ശശി കുഞ്ഞുമോന്‍ ലിസി പോള്‍, ബബിത മത്തായി നോബ് മാത്യു, ജോര്‍ജ് ജോസ്, എന്നിവര്‍ എന്നിവര്‍ പ്രസംഗിച്ചു.