കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി ബ്ലാവന അങ്കണവാടി സ്മാര്‍ട്ട് നിലവാരത്തിലേക്ക് ഉയര്‍ത്തി നാടിന് സമര്‍പ്പിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍ സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോള്‍ ഇസ്മായില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്‍സി മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോമി തെക്കേക്കര, സാലി ഐപ്, ജെയിംസ് കോറമ്പേല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.കെ കുഞ്ഞുമോന്‍, പഞ്ചായത്ത് മെമ്പര്‍മാരായ കെ.എ സിബി, ജോഷി പൊട്ടക്കല്‍, മേരി കുര്യാക്കോസ്, രേഖ രാജു, സല്‍മ പരീത്, ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് പ്രോജക്ട് ഓഫീസര്‍ (സി.ഡി.പി.ഒ) പി.കെ ഷീല, ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് സര്‍വീസസ്(ഐ.സി.ഡി.എസ്) സൂപ്പര്‍വൈസര്‍ എം.എസ് മുംതാസ്, മുന്‍ മെമ്പര്‍ മാരായ സി.ജെ എല്‍ദോസ്, ഫ്രാന്‍സിസ് ആന്റണി, സിന്ധു സോജന്‍, ഫ്രാന്‍സിസ് ചാലില്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.
