കോതമംഗലം : കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ എംഎൽഎ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്തിലെ 13 സ്ഥലങ്ങളിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. എംഎൽഎ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് ചെറുവട്ടൂർ പള്ളിപ്പടി,യു പി എസ് ജംഗ്‌ഷൻ,ആശാൻപടി,എം എം കവല, പാറേപ്പീടിക, ഓലിതൈക്കാവ്, കാട്ടാംകുഴി,ഓലിപ്പാറ,പുതുപ്പാലം,കനാൽപ്പടി,സൊസൈറ്റിപ്പടി,പുതുക്കുടിപടി,പൂവത്തൂർ എന്നിവിടങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിച്ചത്.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ,ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലീം,പഞ്ചായത്ത് മെമ്പർമാരായ മൃദുല ജനാർദ്ദനൻ,ഷബന ഷെരീഫ്,സുലൈഖ ഉമ്മർ,റ്റി എം അബ്ദുൾ അസീസ്,ഷറഫിയ ഷിഹാബ്,ശോഭ വിനയൻ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ എം പരീത്,ചെറുവട്ടൂർ നാരായണൻ,സിദ്ധിഖ് ഊരംകുഴി,ബഷീർ,യു എസ് അനൂപ്,പ്രദേശവാസികൾ എന്നിവർ സന്നിഹിതരായിരുന്നു.
